GeneralLatest NewsMollywoodNEWS

അന്തരിച്ച നടൻ മേള രഘുവിന് ആദരാഞ്ജലി അർപ്പിച്ച് സിനിമാലോകം

കെ ജി ജോർജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്

അന്തരിച്ച ‘മേള രഘു’ എന്ന് അറിയപ്പെട്ടിരുന്ന ചലച്ചിത്ര നടന്‍ ചേർത്തല പുത്തൻവെളി ശശിധരന് ആദരാഞ്ജലി അർപ്പിച്ച് സിനിമാലോകം. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെയാണ്‌ അദ്ദേഹത്തിന് അനുശോചനമറിയിച്ചിരിക്കുന്നത്.

കെ ജി ജോർജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കമലഹാസനുമൊത്ത് അപൂർവ സഹോദരങ്ങൾ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ 40 വർഷം പിന്നിട്ട രഘു മോഹൻലാല്‍ നായകനായ ‘ദൃശ്യം 2’ൽ ആണ് ഒടുവിൽ അഭിനയിച്ചത്.

മേള രഘുവിന് ആദരാഞ്ജലികൾ

Posted by Mohanlal on Monday, May 3, 2021

കഴിഞ്ഞ മാസം 16ന് രഘു വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ചേർത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: ശ്യാമള. മകൾ: ശിൽപ.

മേള രഘുവിന് ആദരാഞ്ജലികൾ

Posted by Mammootty on Monday, May 3, 2021

shortlink

Related Articles

Post Your Comments


Back to top button