GeneralLatest NewsMollywoodNEWSSocial Media

എല്ലാ മണ്ഡലങ്ങളിലും ഓടി നടന്ന് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്? പിഷാരടിയെ ട്രോളി നിഷാദ്

പിഷാരടി പ്രചാരണത്തിന് പോയ എല്ലായിടത്തെയും യുഡിഎഫ് സ്ഥാനാർഥികൽ പരാജയപ്പെട്ടു

നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്‍ രമേഷ് പിഷാരടി പ്രചാരണത്തിന് എത്തിയ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതിന് പിന്നാലെ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകനായിരുന്നു പിഷാരടി. എന്നാൽ പിഷാരടി പ്രചാരണത്തിന് പോയ എല്ലായിടത്തെയും യുഡിഎഫ് സ്ഥാനാർഥികൽ പരാജയപ്പെട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയാൻ തുടങ്ങിയത്. സംവിധായകൻ എം എ നിഷാദും തന്റെ ഫേസ്ബുക്കിലൂടെ പിഷാരടിയെ ട്രോളി രംഗത്തെത്തി.

‘സകല മണ്ഡലങ്ങളിലും ഓടി നടന്ന് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പറ്റോ സക്കീര്‍ ഭായിക്ക്? But I ക്യാൻ പിഷാരടി’ എന്ന് കുറിച്ചുകൊണ്ടാണ് നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

https://www.facebook.com/nishad.mohamed.7/posts/3947592048659873

സുഹൃത്തും ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജൻ ബോൾഗാട്ടിയുടെ പ്രചരണത്തില്‍ പിഷാരടി പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പുള്ള ചെന്നിത്തലയുടെ കേരളയാത്രയിലും പിഷാരടി ഭാഗമായിരുന്നു. തിരുവനന്തപുരത്ത് വി എസ് ശിവകുമാര്‍, അരുവിക്കരയിൽ കെ എസ് ശബരീനാഥൻ, താനൂരിൽ പി കെ ഫിറോസ്, തൃത്താലയിൽ വി ടി ബല്‍റാം, ഗുരുവായൂരിൽ കെഎന്‍എ ഖാദര്‍ എന്നിവര്‍ക്ക് വേണ്ടിയും പിഷാരടി വോട്ട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇവരെല്ലാം തെര‍ഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രചരിച്ചു തുടങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button