GeneralMollywoodNEWS

തങ്ങളുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച യുവനടന്‍ ആരെന്ന ചോദ്യത്തിന് തിലകന്‍ നല്‍കിയ മറുപടിയെക്കുറിച്ച് നടന്‍ മഹേഷ്‌

ഞാന്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് സിബി മലയില്‍ സാര്‍ സംവിധാനം ചെയ്തു മമ്മുക്ക നായകനായ മുദ്ര

മലയാള സിനിമ സുധീഷിലെ നടനെ ഇപ്പോഴാണ് പരിഗണിച്ചു തുടങ്ങിയതെന്നും സുധീഷിനൊപ്പം ആദ്യ സിനിമ ചെയ്യുമ്പോള്‍ ഡയലോഗ് ഡെലിവറിയൊക്കെ എങ്ങനെ ഒരു നടന്‍ പറയണമെന്നു താന്‍ സുധീഷില്‍ നിന്നാണ് പഠിച്ചതെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ നടന്‍ മഹേഷ്‌ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഹാ നടന്‍ തിലകന്‍ സുധീഷിന്‍റെ പേര് പരാമര്‍ശിക്കാനുണ്ടായ ഒരു സാഹചര്യത്തെക്കുറിച്ചും മഹേഷ്‌ പങ്കുവയ്ക്കുന്നു.

നടന്‍ മഹേഷിന്റെ വാക്കുകള്‍

“ഞാന്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് സിബി മലയില്‍ സാര്‍ സംവിധാനം ചെയ്തു മമ്മുക്ക നായകനായ ‘മുദ്ര’. അതില്‍ അഭിനയത്തിന്റെ ടൈമിംഗൊക്കെ എനിക്ക് മനസിലാക്കി തന്നത് സുധീഷാണ്. മുദ്രയില്‍ സുധീഷിന്റെ അഭിനയം ഞങ്ങളൊക്കെ നോക്കി നില്‍ക്കുമായിരുന്നു. മലയാള സിനിമ ഇപ്പോഴാണ്‌ സുധീഷ്‌ എന്ന നടനെ ശരിക്കും ഉപയോഗിച്ചു തുടങ്ങിയത് എന്ന് ഞാന്‍ പറയും. പുതിയ ജനറേഷന്‍ സുധീഷിലെ നടനെ കാര്യമായി പരിഗണിക്കുന്നുണ്ട്. സുധീഷിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് മലയാളത്തിന്റെ മഹാ നടന്‍ തിലകന്‍ സാര്‍ പറഞ്ഞ വാക്കുകളാണ്. ആരെയാണ് പുതിയ തലമുറയില്‍പ്പെട്ട നടന്മാരില്‍ ഏറ്റവും ഇഷ്ടമെന്ന് ഒരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, സുധീഷിന്റെ പേരാണ്. ഞാന്‍ ഇളയ സഹോദരനെ പോലെ കാണുന്ന സുധീഷിനു ഇനിയും സിനിമയില്‍ മികച്ച വേഷങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ”. നടന്‍ മഹേഷ്‌ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button