GeneralLatest NewsNEWSTV Shows

വീട്ടിലേയ്ക്ക് എത്തിയ പുതിയ അതിഥിയെ പരിചയപ്പെടുത്തി ബഷീര്‍ ബഷി

ഞങ്ങള്‍ക്ക് അങ്ങനെ തൊടാനൊന്നും പറ്റില്ല

ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധനേടിയ മോഡലാണ് ബഷീർ ബഷി. രണ്ട് വിവാഹത്തിന്റെ പേരിൽ സോഷ്യൽ മീഡിയ വിമർശനങ്ങളിൽ നിറഞ്ഞു നിന്ന ബഷീര്‍ ബഷി തന്റെ കുടുംബ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്. താരം ഒരുക്കിയ കല്ലുമ്മക്കായ എന്ന വെബ് സീരിസ് വമ്ബന്‍ വിജയം ആയിരുന്നു. ഇതില്‍ പ്രധാന വേഷത്തില്‍ എത്തിയത് ഭാര്യമാരും രണ്ട് സുഹൃത്തുക്കളും മക്കളും ആയിരുന്നു.

ഇപ്പോളിതാ വീട്ടിലേക്ക് അനുവാദം ചോദിക്കാതെ കടന്നുവന്ന അതിഥിയെ പരിചയപ്പെടുത്തുകയാണ് താരം. ബഷീറിന്റെ വാക്കുകള്‍ ഇങ്ങനെ.. ”സുഹൃത്തിനും മകനുമൊപ്പം വീട്ടിന്റെ മുന്നില്‍ ഇരിക്കുകയായിരുന്നു. അതിനിടയിലാണ് ക്ഷീണിതനായ ഒരു പട്ടിക്കുട്ടി വന്നത്. അന്ന് ഭക്ഷണം കൊടുത്തു, പിന്നെ ആള്‍ ഇവിടുന്ന് പോയിട്ടില്ല,

read also:ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല; സുഹൃത്തിന്റെ വിയോഗത്തിൽ വേദനയോടെ മനോജ് കെ ജയൻ

സുനൂനും മോനും പട്ടിക്കുട്ടിയെ ഭയങ്കര ഇഷ്ടമാണ്, പക്ഷേ അവര്‍ക്ക് പേടിയാണ്. ഞങ്ങള്‍ക്ക് അങ്ങനെ തൊടാനൊന്നും പറ്റില്ല, ജിനുവാണ് ഓമനിക്കുന്നതും കുളിപ്പിക്കുന്നതുമെല്ലാം. പട്ടിക്കുട്ടി എന്ന് വിളിക്കുന്നത് നിര്‍ത്തി ഞങ്ങള്‍ ടോബി എന്ന് വിളിക്കാന്‍ തുടങ്ങി. പുറമെ നിന്ന് വന്നതിന്റെ പ്രശ്‌നങ്ങളൊന്നും ടോബിയില്‍ കാണാനില്ല.എന്നോട് അവനങ്ങനെ സ്‌നേഹം പ്രകടിപ്പിക്കാന്‍ വരാറില്ല. വീട്ടില്‍ വളര്‍ത്തുന്നതില്‍ കുഴപ്പമില്ല, പക്ഷേ, കുറച്ച്‌ നിബന്ധനകളൊക്കെയുണ്ട്.”

shortlink

Related Articles

Post Your Comments


Back to top button