CinemaGeneralLatest NewsMollywoodNEWSSocial Media

‘തിരിമാലി’യുടെ ലൊക്കേഷൻ ചിത്രം പുറത്തുവിട്ടു ; ധർമജൻ എവിടെ എന്ന് സോഷ്യൽ മീഡിയ

തിരിമാലിയില്‍ ഒരു പ്രധാന വേഷത്തിലാണ് ധര്‍മജന്‍ അഭിനയിക്കുന്നത്.

ബിബിന്‍ ജോര്‍ജ് നായകനായെത്തുന്ന ചിത്രമാണ് ‘തിരിമാലി’. രാജീവ് ഷെട്ടി സംവിധാന ചെയ്യുന്ന ചിത്രത്തിൽ നടൻ ധർമജനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ നേപ്പാളിലെ ചിത്രീകരണം പൂർത്തീകരിച്ച വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ബിബിന്‍ ജോര്‍ജ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വിട്ടതിൽ ധർമജനെ
കാണാനില്ലായിരുന്നു.

ബിബിന്‍ പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധിപേരാണ് ധര്‍മജനെ തേടി എത്തിയിരിക്കുന്നത്. ‘ധര്‍മജന്‍ ചേട്ടന്‍ ഇപ്പൊ ഓക്കെ ആയില്ലേ,, അദ്ദേഹത്തെ നല്ല പോലെ നോക്കണം.. എന്ന ഇങ്ങോട്ട് വരുന്നത്’, ‘ഇവിടെ ധര്‍മജനും അവസാനിച്ചു’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

തിരിമാലിയില്‍ ഒരു പ്രധാന വേഷത്തിലാണ് ധര്‍മജന്‍ അഭിനയിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ധര്‍മ്മജന്‍ നേപ്പാളിലേക്ക് പോയത്. ആദ്യം മുതല്‍ തന്നെ വലിയ ആത്മവിശ്വാസത്തിലായിരുന്നു ധര്‍മ്മജന്‍. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥിയായ സച്ചിന്‍ ദേവാണ് വിജയം കൈവരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button