BollywoodGeneralLatest NewsNEWS

സ്വന്തം വീട് ഉള്ളപ്പോൾ വാടക വീട് എന്തിന് ? കങ്കണയെ സ്വാ​ഗതം ചെയ്ത് ഇന്ത്യൻ ആപ്പ് ‘കൂ’

'കൂ' തന്റെ വീട് പോലെയാണെന്ന് കങ്കണ

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി സസ്‌പെന്റ് ചെയ്ത വിവരം പുറത്തു വന്നത്. ബാംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷകരമായ ട്വീറ്റ് പങ്കുവച്ചതിന് പിന്നാലെയാണ് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്.

ഇപ്പോഴിതാ കങ്കണയെ ഇരുകയ്യും നീട്ടി സ്വാ​ഗതം ചെയ്യുകയാണ് ട്വിറ്ററിന് സമാനമായ ഇന്ത്യൻ ആപ്പ് കൂ. കൂവിൽ ഫെബ്രുവരി 16ന് കങ്കണ പങ്കുവച്ച ആദ്യ സന്ദേശം സൂചിപ്പിച്ച് ‘കൂ’വിന്റെ സഹസ്ഥാപകൻ അപ്രമേയ രാധാകൃഷ്ണനാണ് താരത്തെ സ്വാ​ഗതം ചെയ്തത്.

ഈ സ്ഥലം തനിക്ക് പുതിയതാണെന്നും ശീലമായി വരണമെന്നും ‘കൂ’വിൽ ആദ്യമായി കുറിച്ച കങ്കണ വാടക വീട് എപ്പോഴും വാടക വീട് തന്നെയാണെന്നും സ്വന്തം വീട് എന്ത് തന്നെയായാലും സ്വന്തം വീട് തന്നെയാണെന്നും പറഞ്ഞിരുന്നു. മറ്റെല്ലാം വാടകയ്‌ക്കെടുക്കുമ്പോൾ ‘കൂ’ തന്റെ വീട് പോലെയാണെന്ന് കങ്കണ അന്ന് പറഞ്ഞത് ശരിയാണെന്നാണ് അപ്രമേയ വ്യക്തമാക്കുന്നത്.

‘കൂ’ നിങ്ങളുടെ വീടാണെന്നും നിങ്ങൾക്ക് ഇവിടെ നിങ്ങളുടെ അഭിപ്രായങ്ങൾ അഭിമാനത്തോടെ എല്ലാവരുമായി പങ്കുവയ്ക്കാമെന്നും കങ്കണണയെ ‘കൂ’വിന്റെ ലോകത്തേക്ക് ക്ഷണിച്ചുകൊണ്ട് സഹസ്ഥാപകനായ മായങ്ക് ബിദ്‌വാഡ്ക അറിയിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button