CinemaGeneralLatest NewsMollywoodNEWSSocial Media

കനി കുസൃതിയുടെ ധൈര്യമാർന്ന അഭിനയം, സജിൻ ബാബുവിന്റെ സംവിധാന മികവ് ; ബിരിയാണിയെ കുറിച്ച് മണികണ്ഠൻ

ബിരിയാണി സിനിമയെ പ്രശംസിച്ച് മണികണ്ഠൻ

കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ നേടിക്കൊടുത്ത ചിത്രമായിരുന്നു ബിരിയാണി. മാര്‍ച്ച് 26ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിയ ചിത്രം പിന്നീട് കേവ് ഇന്ത്യ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ വീണ്ടും പ്രദർശനത്തിനെത്തിയിരുന്നു. സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത് . ഇപ്പോഴിതാ സിനിമ കണ്ട് അഭിപ്രായവുമായി എത്തിയിരിക്കുകയാണ് നടൻ മണികണ്ഠന്‍ ആചാരി.

കനി കുസൃതിയുടെ ധൈര്യമാര്‍ന്ന അഭിനയം, സജിന്‍ ബാബു എന്ന സംവിധായകന്റെ സംവിധാന മികവ് ചിത്രത്തില്‍ ഉടനീളം കാണാമെന്ന് മണികണ്ഠന്‍ ആചാരി പറയുന്നു. ഈ ചിത്രം ഇനിയും കാണാത്തവര്‍ നിര്‍ബന്ധയും കാണണമെന്നും അദ്ദേഹം പറഞ്ഞു.

മണികണ്ഠന്‍ ആചാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

‘നമസ്കാരം. ഞാന്‍ ഇന്ന് ഈ ഒരു പോസ്റ്റ് എഴുതുന്നത് അടുത്തിടെ ഞാന്‍ കണ്ട ഒരു മലയാള സിനിമയെ കുറിച്ച്‌ പറയാനാണ്. നിങ്ങളും കണ്ട് കാണും ‘ ബിരിയാണി ‘ എന്ന സിനിമ . കനികുസൃതിയുടെ വളരെ മികവാര്‍ന്ന , ശക്തമാര്‍ന്ന ,ധൈര്യമാര്‍ന്ന അഭിനയ മികവിലും. സജിന്‍ ബാബു എന്ന സംവിധായകന്റെ സംവിധാന മികവിലും സാങ്കേതികമികവിലും വളരെ മികച്ച്‌ നില്‍ക്കുന്നതായി എനിക്ക് തോന്നിയ ഈ ചിത്രം ഇനിയും കാണാത്തവരായി ആരങ്കിലും ഉണ്ട് എങ്കില്‍ തീര്‍ച്ചയായും കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു’.

https://www.facebook.com/ManikandanRAchariOfficial/posts/337214761105113

 

shortlink

Related Articles

Post Your Comments


Back to top button