GeneralLatest NewsMollywoodNEWS

ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല; സുഹൃത്തിന്റെ വിയോഗത്തിൽ വേദനയോടെ മനോജ് കെ ജയൻ

മൂന്നു മാസം മുന്‍പ് സംസാരിച്ചിരുന്നു ആ കാലത്തെ ഒരു പാട് ഓര്‍മ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു.

സിനിമ- സീരിയൽ താരം ശരണ്‍ അന്തരിച്ചു. സീരിയൽ കാലം മുതൽ ഉള്ള സുഹൃത്തായിരുന്നു ശരൺ എന്ന് നടൻ മനോജ് കെ ജയൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് ശരണിനെക്കുറിച്ചു താരം പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ശരണ്‍ ❤️🌹🙏
അഭിനയജീവിതം തുടങ്ങിയ കാലം മുതല്‍ അറിയുന്ന വ്യക്തി, സുഹൃത്ത്. ‘കുമിളകള്‍’ സീരിയലില്‍ 1989-ല്‍ അഭിനയിക്കുമ്ബോള്‍ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നു, ‘ചിത്രം’ സിനിമയില്‍ ലാലേട്ടന്‍്റെ കൂടെ ശ്രദ്ധേയമായ റോളില്‍ വന്ന ആള്‍ എന്നതും .. മൂന്നു മാസം മുന്‍പ് സംസാരിച്ചിരുന്നു ആ കാലത്തെ ഒരു പാട് ഓര്‍മ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല,,എനിക്കും.😔❤️വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു🌹❤️🙏പ്രണാമം🙏😔

shortlink

Related Articles

Post Your Comments


Back to top button