BollywoodGeneralLatest NewsMollywoodNEWSSocial Media

എനിക്ക് അതിൽ സന്തോഷമുണ്ട്, പക്ഷെ നാളെ നമുക്കും സംഭവിച്ചേക്കാം; കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതിനെ കുറിച്ച് റിമ

കങ്കണ റണ്‍ ഔട്ടായതില്‍ സന്തോഷമുണ്ടെന്ന് റിമ കല്ലിങ്കല്‍

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി സസ്‌പെന്റ് ചെയ്ത വിവരം പുറത്തു വന്നത്. ബാംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷകരമായ ട്വീറ്റ് പങ്കുവച്ചതിന് പിന്നാലെയാണ് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്. ഇപ്പോഴിതാ സംഭവത്തിൽ നടി റിമ കല്ലിങ്കലിന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് താരം ഇക്കാര്യത്തെ കുറിച്ച്‌ പരാമര്‍ശിച്ചത്. എന്താണ് നിങ്ങളെ പ്രതീക്ഷ നല്‍കാന്‍ സഹായിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായി കങ്കണയെ ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തത് എന്ന് റിമ പങ്കുവെച്ചത്.

‘കങ്കണ റണ്‍ ഔട്ടായതില്‍ സന്തോഷമുണ്ട്. പക്ഷെ ഇത്തരത്തിലുള്ള നടപടികള്‍ നമ്മള്‍ക്കെതിരെയും സംഭവിക്കാം എന്നാണ് റിമ പറഞ്ഞത്. ഏതെങ്കിലും ഒരു ശക്തി നമ്മുടെ സമൂഹമാധ്യമങ്ങള്‍ ബാന്‍ ചെയ്യുന്നതിനോട് എനിക്ക് എതിര്‍ അഭിപ്രായമാണെന്നും റിമ വ്യക്തമാക്കി’.

shortlink

Related Articles

Post Your Comments


Back to top button