CinemaGeneralMollywoodNEWSUncategorized

പ്രതിഫലവും, ഡേറ്റ് പ്രശ്നവും: ജയറാമിന്‍റെ നായികയായി സിത്താര വന്നതിനെക്കുറിച്ച് സംവിധായകന്‍

അങ്ങനെ അവിചാരിതമായി മറ്റൊരു സുഹൃത്ത് വഴി ഞാന്‍ സിത്താര എന്ന നടിയിലേക്ക് എത്തുകയായിരുന്നു

താന്‍ സംവിധാനം ചെയ്ത രണ്ടു സിനിമകളില്‍ നായികയായി അഭിനയിച്ച സിത്താര തന്‍റെ ആദ്യ സിനിമയിലേക്ക് നായികയായി വന്നതിനെക്കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍. പത്മരാജന്‍റെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്ന സുരേഷ് ഉണ്ണിത്താന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ജയറാം തിലകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ‘ജാതകം’.

‘ജാതകം’ എന്ന സിനിമയിലേക്ക് സിത്താര എന്ന നടിയെ കാസ്റ്റ് ചെയ്യാനുള്ള കാരണത്തെക്കുറിച്ച് ഒരു ടിവി ചാനല്‍ പ്രോഗ്രാമില്‍ സുരേഷ് ഉണ്ണിത്താന്‍ പങ്കുവച്ചതിങ്ങനെ

“ജാതകത്തില്‍ സിത്താരയെ ഞാന്‍ കാസ്റ്റ് ചെയ്യുന്നത് തികച്ചും അവിചാരിതമായിട്ടാണ്. ഞാന്‍ അന്നത്തെ പല പ്രമുഖ നടിമാരെയും സമീപിച്ചിരുന്നു. പക്ഷേ ഡേറ്റിന്റെ പ്രശ്നം കൊണ്ടും പ്രതിഫല തര്‍ക്കം കൊണ്ടുമൊക്കെ പലതും ശരിയാകാതെ വന്നു. അങ്ങനെ ഞാന്‍ അതിലേക്ക് ഒരു പഞ്ചാബി നായികയെ ബുക്ക് ചെയ്തു. പക്ഷേ അതും പിന്നീട് നടക്കാതെ പോയി. അങ്ങനെ അവിചാരിതമായി മറ്റൊരു സുഹൃത്ത് വഴി ഞാന്‍ സിത്താര എന്ന നടിയിലേക്ക് എത്തുകയായിരുന്നു. ‘ജാതകം’ എനിക്ക് മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടി തന്ന ചിത്രമാണ്‌. ആ അവാര്‍ഡ്‌ സിത്താരയെ പോലെയുള ഒരു മികച്ച നടിയൊക്കെ അതി മനോഹരമായി പെര്‍ഫോം ചെയ്തത് കൊണ്ടാണ് എനിക്ക് അത്തരമൊരു അംഗീകാരം ലഭിച്ചതെന്നു ഞാന്‍ ഇന്നും വിശ്വസിക്കുന്നു”. സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button