GeneralLatest NewsMollywoodNEWSSocial Media

‘നീ ഒക്കെ തുണി ഇട്ടിട്ട് ലൈക്ക് വാങ്ങെടി’ ; ഇഷ്ടപ്പെടുന്നവർ മാത്രം കണ്ടാൽ മതിയെന്ന് അനാർക്കലി

തന്റെ വസ്ത്രധാരണ രീതി ഇഷ്ടമില്ലാത്തവർ ലൈക്ക് ചെയ്യേണ്ടന്ന് അനാർക്കലി

പ്രേഷകരുടെ പ്രിയ നടിയാണ് അനാർക്കലി മരിക്കാർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു നൃത്ത വീഡിയോയ്ക്ക് നേരെ വന്ന മോശം കമന്റുകൾ എത്തിയതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം.

ലൈക്ക് കിട്ടാനാണ് വസ്ത്രം കുറയ്ക്കുന്നതെന്ന് വിമർശിച്ചവരോട് തന്റെ വസ്ത്രധാരണ രീതി ഇഷ്ടമില്ലാത്തവർ ലൈക്ക് ചെയ്യേണ്ടതില്ലെന്നാണ് അനാർക്കലി പറയുന്നത് .

അനാർക്കലിയുടെ വാക്കുകൾ

‘കഴിഞ്ഞ ദിവസം ഞാൻ ഡാൻസ് കളിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിരുന്നു, അതു 10 ലക്ഷം ആളുകൾ കണ്ടു. ഞാനങ്ങനെ ഡാൻസ് വിഡിയോകളൊന്നും പോസ്റ്റ് ചെയ്യുന്നയാളല്ലാത്തതു കൊണ്ട് എനിക്ക് സന്തോഷമായി. പക്ഷേ ആ വിഡിയോയെക്കുറിച്ച് ആളുകൾ പറയുന്ന അഭിപ്രായം എന്താണെന്നു അറിയാൻ വേണ്ടി വെറുതെ കമന്റുകൾ വായിച്ചു നോക്കാമെന്നു വച്ചു. ഒരുപാട് മോശം അഭിപ്രായങ്ങളും തെറിവിളികളുമായിരുന്നു കമന്റ് ബോക്സ് നിറയെ. ഇതൊക്ക കണ്ടതോടെ ആകെ വിഷമമായി. വെറുതെ വീട്ടിലിരുന്ന് ഇങ്ങനെ തെറി വിളിക്കുന്നത് നിങ്ങൾക്ക് സന്തോഷം തരുന്നുണ്ടെങ്കിൽ നിങ്ങളുടെ നിലവാരം എവിടെപ്പോയെന്നു ചിന്തിക്കുക. ‘നീ ഒക്കെ തുണി ഇട്ടിട്ട് ലൈക്ക് വാങ്ങെടി’ എന്നൊരു കമന്റ് കണ്ടു. ‍നിങ്ങളൊക്കെയെല്ലേ ലൈക്ക് ചെയ്യുന്നത്. ഞാൻ തുണി ഉടുത്തത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ലൈക്ക് ചെയ്യേണ്ട. കുറെ ആളുകൾ ചോദിച്ചു ഫോളോവേഴ്സിനെ കൂട്ടാനല്ലേ ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്ന് ? അതെ ഫോളോവേഴ്സ് കൂടാൻ തന്നെയാണ്. പക്ഷേ നിങ്ങളതിൽ വീഴുന്നുണ്ടല്ലോ. അത് ആദ്യം ചിന്തിക്കുക’ അനാർക്കലി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button