GeneralLatest NewsMollywoodNEWSSocial Media

സ്വതന്ത്രനായി മത്സരിക്കൂ, തീർച്ചയായും ഞങ്ങള്‍ തൃശൂര്‍ തന്നിരിക്കും ; സുരേഷ് ഗോപിയോട് ഒമര്‍ ലുലു

വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സുരേഷ് ​ഗോപിയുടെ പോസ്റ്റിന് താഴെയാണ് ഒമര്‍ ലുലുവിന്റെ കമന്റ്

സ്വതന്ത്രനായി മത്സരിച്ചാൽ തൃശൂരിൽ ജയിക്കുമെന്ന് നടൻ സുരേഷ് ഗോപിയോട് സംവിധായകൻ ഒമര്‍ ലുലു. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സുരേഷ് ​ഗോപിയുടെ പോസ്റ്റിന് താഴെയാണ് ഒമര്‍ ലുലുവിന്റെ കമന്റ്.

‘സുരേഷേട്ടൻ അടുത്ത തവണ സ്വതന്ത്രനായി മൽസരിക്കൂ തൃശ്ശൂർ ഞങ്ങൾ തരും Love u sureshetta‘, എന്നായിരുന്നു ഒമറിന്റെ കമന്റ്. തൃശൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചായിരുന്നു സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്.

“തൃശൂരിന് എന്റെ നന്ദി!എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നൽകാത്തവർക്കും നന്ദി! ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം!”, എന്നായിരുന്നു സുരേഷ് ​ഗോപിയുടെ പോസ്റ്റ്.

https://www.facebook.com/ActorSureshGopi/posts/2038521446290462

shortlink

Related Articles

Post Your Comments


Back to top button