CinemaGeneralKollywoodLatest NewsMovie GossipsNEWS

കോവിഡ് വീണ്ടും വില്ലനായി ; ശിവകാർത്തികേയന്റെ ഡോക്ടർ ഒടിടിയിൽ റിലീസെന്ന് റിപ്പോർട്ട്

ശിവകാർത്തികേയൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡോക്ടർ. ചിത്രീകരണവും മറ്റും പൂർത്തിയാക്കിയ സിനിമ റിലീസ് കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. ചിത്രത്തിന്റെ സംവിധായകൻ ദിലീപ് കുമാർ വിജയ്‌യെ നായകനാക്കി സംവിധാനം ചെയ്യുന്ന ദളപതി 65 എന്ന സിനിമയുടെ ആദ്യ ഘട്ട ഷൂട്ടിങ്ങും ഇതിനോടകം പൂർത്തീകരിക്കുകയും ചെയ്തു. എന്നിട്ടും ഡോക്ടറുടെ റിലീസ് സംബന്ധിച്ച കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല.

മാർച്ച് 26 ന് സിനിമ റിലീസ് ചെയ്യും എന്നായിരുന്നു നേരത്തെ വന്നിരുന്ന വിവരം. എന്നാൽ ഇലക്ഷൻ കഴിയട്ടെ എന്നിട്ട് ആവാം എന്ന തീരുമാനത്തിൽ റിലീസ് നീട്ടി വച്ചു. റംസാന് റിലീസ് ചെയ്യാം എന്നായിരുന്നു പിന്നെ എടുത്ത തീരുമാനം. എന്നാൽ കൊവിഡ് 19 രണ്ടാം തരംഗത്തെ തുടർന്ന് തിയേറ്ററുകൾ എല്ലാം വീണ്ടും അടച്ചിടാൻ പോവുകയാണ്. ഇനി സിനിമ എങ്ങിനെ റിലീസ് ചെയ്യും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

അതേസമയം ചിത്രം ഓടിടി റിലീസ് ആയിരിയ്ക്കും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. ശിവകാർത്തികേയന്റെ എസ് കെ പ്രൊഡക്ഷൻസും കൊടപടി ജെ രാജേഷിന്റെ കെ ജെ ആർ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമിയ്ക്കുന്നത്. ശിവകാർത്തികേയൻ ഇപ്പോഴും ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാൻ പറ്റുമോ എന്ന സാധ്യതകൾ നോക്കുകയാണ്. അതേ സമയം കെ ജെ ആർ സ്റ്റുഡിയോ ഓ ടി ടി പ്ലാറ്റ്‌ഫോമുകളുമായി ചർച്ച നടത്തി എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.

പ്രിയങ്ക മോഹൻ എന്ന പുതുമുഖ നടിയാണ് സിനിമയിൽ നായികയായി എത്തുന്നത്. വിനയ്, യോഗി ബാബ, ഇളവരസ്, അരുൺ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button