GeneralKollywoodLatest NewsNEWS

ഗായകൻ കോമങ്കൻ കോവിഡ് ബാധിച്ച് മരിച്ചു

ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനരംഗത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്

ചെന്നൈ: ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗായകന് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരോടെയായിരുന്നു അന്ത്യം. ചേരന്‍ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനരംഗത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.

ഓട്ടോഗ്രാഫിലൂടെ പ്രശസ്തനായ കോമങ്കന്‍ ഏതാനും ചിത്രങ്ങളില്‍ അഭിനയിക്കുകയും സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാറിന്റെ കലൈമാമണി പുരസ്‌കാരം നേടുകയും ചെയ്തിട്ടുണ്ട്.

വിവാഹമോചിതനാണ്. അനിതയായിരുന്നു ഭാര്യ. മോനാസ്, മോല്‍വിന്‍ എന്നിവര്‍ മക്കളാണ്.

shortlink

Related Articles

Post Your Comments


Back to top button