GeneralLatest NewsMollywoodNEWSSocial Media

എനിക്ക് വോട്ട് ചെയ്തവർക്ക് നന്ദി, തൃശൂർകാർക്കൊപ്പം എന്നും ഉണ്ടാകും ; സുരേഷ് ഗോപി

ഏതൊരു മത്സരവും ഒരു പാഠമാണെന്ന് സുരേഷ് ഗോപി

നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെതിന് പിന്നാലെ പ്രതികരണവുമായി നടൻ സുരേഷ് ഗോപി. ഏതൊരു മത്സരവും ഒരു പാഠമാണെന്നും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും മുന്നിൽ തന്നെയുണ്ടാകുമെന്നും സുരേഷ് ഗോപി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

‘തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നൽകാത്തവർക്കും നന്ദി! ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം.’–സുരേഷ് ഗോപി പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി തൃശൂരിൽ നിന്ന് ജനവിധി തേടിയ സുരേഷ് ഗോപി ശക്തമായ ത്രികോണ പോരാട്ടത്തിനൊടുവിൽ മൂന്നാംസ്ഥാനത്താവുകയായിരുന്നു.

തൃശൂരിന് എന്റെ നന്ദി!എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി!നൽകാത്തവർക്കും നന്ദി!ഏതൊരു…

Posted by Suresh Gopi on Wednesday, May 5, 2021

shortlink

Related Articles

Post Your Comments


Back to top button