GeneralLatest NewsNEWSTV Shows

​ഗുഡ് ബൈ പ്രൊഫസര്‍; ആരാധകരെ നിരാശയിലാക്കി താരത്തിന്റെ വിടവാങ്ങൽ

സെര്‍ജിയോ മര്‍ക്വീന എന്ന പ്രൊഫസറെ അവതരിപ്പിച്ചത് പ്രമുഖനടനായ അല്‍വരൊ മോര്‍ത്തെയാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടെലിവിഷന്‍ സിരീസാണ് മണി ഹെയ്സ്റ്റ്. നെറ്റ്ഫ്ളിക്സ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഈ സിരീസിന്റെ അഞ്ചാമത്തെയും അവസാനത്തേയും സീസണ്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ അവസാന രം​ഗവും പൂര്‍ത്തിയാക്കി മണിഹെയ്സ്റ്റിനോട് വിടപറഞ്ഞിരിക്കുകയാണ് പ്രധാന കഥാപാത്രമായ പ്രൊഫസര്‍.

സെര്‍ജിയോ മര്‍ക്വീന എന്ന പ്രൊഫസറെ അവതരിപ്പിച്ചത് പ്രമുഖനടനായ അല്‍വരൊ മോര്‍ത്തെയാണ്. മണി ഹെയ്സ്റ്റിലെ തന്‍റെ അവസാന രംഗത്തിന്‍റെ ചിത്രീകരണവും പൂര്‍ത്തിയാക്കി സെറ്റില്‍ നിന്നും മടങ്ങുന്നതിന്‍റെ ലഘു വീഡിയോ മോര്‍ത്തെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

read also:‘എവരിതിങ് ഈസ് സിനിമ’ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

സെറ്റില്‍ നിന്നും തന്‍റെ കാറോടിച്ച്‌ പോകുന്ന മോര്‍ത്തെ കാറിന്‍റെ വിന്‍ഡോ ഗ്ലാസിലൂടെ സെറ്റിലേക്ക് നോക്കുന്നതും തിരിഞ്ഞ് പ്രേക്ഷകരെ നോക്കി പുഞ്ചിരിക്കുന്നു. അതിനൊപ്പം താരം കുറിച്ച വാക്കുകൾ ഇങ്ങനെ..

“മണി ഹെയ്സ്റ്റിന്റെ സെറ്റിനോട് അവസാനമായി വിട ചൊല്ലുമ്ബോള്‍ വാക്കുകള്‍ അനാവശ്യമാണ്. എല്ലാത്തിനും ഒരുപാട് നന്ദിയുണ്ട്. ആരാധകരോട് (വിശേഷിച്ചും ഏറ്റവും ആദ്യം ഉണ്ടായിരുന്നവരോട്), വാന്‍കൂവര്‍ മീഡിയ പ്രൊഡക്ഷന്‍സിനോടും നെറ്റ്ഫ്ളിക്സിനോടും പിന്നെ നിങ്ങളോടും, പ്രിയപ്പെട്ട പ്രൊഫസര്‍. നിങ്ങളോടൊപ്പമുള്ള ആ നല്ല നിമിഷങ്ങള്‍ ഞാന്‍ മിസ് ചെയ്യും, നന്ദി- മോര്‍ത്തെ പറഞ്ഞു.

പ്രൊഫസര്‍ക്ക് വിടചൊല്ലിക്കൊണ്ട് നിരവധി ആരാധകരാണ് പോസ്റ്റിനു കമന്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button