GeneralLatest NewsMollywoodNEWS

കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സ്റ്റാര്‍ എന്തുകൊണ്ടാണ് മലയാളസിനിമയില്‍ വരാത്തത്? മറുപടി വൈറൽ

ഈ പറഞ്ഞ ലിസ്റ്റില്‍ ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍ എന്താണ് ഇല്ലാത്തത് ഒമറേ?

ബാഹുബലിയുടെ വിജയത്തോടെ പ്രഭാസും കെജിഎഫിലൂടെ യഷുമെല്ലാം ഇന്ത്യയിലെ തന്നെ മുന്‍നിര താരമായി മാറി. എന്നാല്‍ മലയാളത്തില്‍ നിന്നു മാത്രം എന്തുകൊണ്ടാണ് അങ്ങനെയൊരു താരമില്ലാത്തത് എന്താണെന്ന ചോദ്യവുമായി സംവിധായകന്‍ ഒമര്‍ ലുലു.

‘രജനി, ചിരഞ്ജീവി, അല്ലു അര്‍ജുന്‍,വിജയ് ഇപ്പോള്‍ ബാഹുബലിയിലൂടെ പ്രഭാസും കെജിഎഫിലൂടെ യാഷും നേടിയ സ്റ്റാര്‍ഡം മലയാളത്തില്‍ ഏതെങ്കിലും ഒരു നടന് ഉണ്ടോ. അതുപോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സ്റ്റാര്‍ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയില്‍ വരാത്തത് ?’ എന്നായിരുന്നു ഒമറിന്റെ പോസ്റ്റ്. ഇതൊരു ഫാന്‍ ഫൈറ്റ് അല്ല തുറന്ന ചര്‍ച്ചയാണെന്നും ഒമര്‍ലുലു പറഞ്ഞു.

നിരവധി പേരാണ് സംവിധായകന്റെ സംശയത്തിന് മറുപടിയുമായി എത്തിയത്. അതില്‍   ചര്‍ച്ചയാവുന്നത് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ ഉത്തരമാണ്.

‘അഭിനയം, ഡാന്‍സ്, ഡയലോഗ്, സ്റ്റൈല്‍, ആറ്റിറ്റ്യൂഡ് ഇവ മുഖ്യം ബിഗിലേ.. ഈ പറഞ്ഞ ലിസ്റ്റില്‍ ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍ എന്താണ് ഇല്ലാത്തത് ഒമറേ? മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്.. എല്ലാവര്‍ക്കും ഇത് ഈസി ആയി പറ്റുമെന്ന് തോന്നുന്നു. പാന്‍ ഇന്ത്യന്‍ സ്ക്രിപ്റ്റില്‍ ഇവര്‍ അഭിനയിച്ചാല്‍ നടക്കാവുന്നതേയുള്ളു എന്ന് തോന്നുന്നു. ഇപ്പോള്‍ ഓണ്‍ലൈനില്‍ എല്ലാവരും സിനിമ കണ്ടു തുടങ്ങിയല്ലോ. ഒരു 100 കോടി ബജറ്റില്‍ നിര്‍മിച്ച നല്ല സ്ക്രിപ്റ്റും അവതരണവും ഉള്ള ചിത്രം വന്നാല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് പോലും ചിലപ്പോള്‍ അടുത്ത പടം തൊട്ടു ഇവരെ കാസ്റ്റ് ചെയ്യും. അതും വൈകാതെ നടക്കാന്‍ സാധ്യതയുണ്ട്.’- അല്‍ഫോന്‍സ് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button