മിനി സ്‌ക്രീനിലൂടെയും സിനിമയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിൽ എല്ലാം അഭിനയിച്ചെങ്കിലും കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു അമേയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപോഴിതാ ഒരു ഫോട്ടോഷൂട്ടിന് അമേയ എഴുതിയ ക്യാപ്ഷനാണ് ശ്രദ്ധേയമാകുന്നത്.
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ വ്യജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കായികമായും നിയമപരമായും നേരിടുമെന്നും അമേയ പറയുന്നു. അതിനി ഇൻസ്റ്റാഗ്രാമിൽ ഇരുന്ന് ഇൻബോക്സിൽ പറയുന്നവരായാലും, വാട്‍സ്ആപ്പിൽവന്ന് ഫോർവേർഡിൽ പറയുന്നവരായാലും എന്നാണ് അമേയ എഴുതിയിരിക്കുന്നത്.
മമ്മൂട്ടി നായകനായ ദ പ്രീസ്റ്റിലാണ് അമേയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
Leave a Comment