GeneralLatest NewsMollywoodNEWSSocial Media

ഒരവധിയും ബാധകമല്ലാത്ത ചിലരുണ്ട് നമ്മുടെ വീട്ടിൽ, ലോക്ക്ഡൗണ്‍ അവർക്കൊപ്പം ചിലവഴിക്കാം ; ഹരിശ്രീ അശോകൻ 

എല്ലാം പൂട്ടുമ്പോഴും അടുക്കള അടയ്ക്കുന്നില്ല എന്നും അമ്മയ്ക്കും ഭാര്യയ്ക്കും അവധി ലഭിക്കുന്നില്ല എന്നും ഹരീശ്രീ അശോകൻ

എല്ലാ പുരുഷന്മാരും മടിപിടിച്ച് ഇരിക്കാതെ അടുക്കളയിൽ കയറി സ്ത്രീകളെ സഹായിക്കണമെന്ന് നടൻ ഹരീശ്രീ അശോകൻ. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഫേസ്ബുക്കിലൂടെ വ്യത്യസ്തമായ കുറിപ്പുമായി ഹരീശ്രീ അശോകൻ എത്തിയത്.  എല്ലാം പൂട്ടുമ്പോഴും അടുക്കള അടയ്ക്കുന്നില്ല എന്നും അമ്മയ്ക്കും ഭാര്യയ്ക്കും അവധി ലഭിക്കുന്നില്ല എന്നും നടൻ പറയുന്നു.

‘പള്ളികളും അമ്പലങ്ങളും സ്കൂളുകളും കോളേജുകളും എല്ലാം അടച്ചു എല്ലാവരും വീട്ടിൽ ഇരുന്നാലും ഒരിക്കലും അടക്കാത്ത ഒരിടമുണ്ട്. അടുക്കള. ഒരവധിയും ബാധകമല്ലാതെ ഒരു ആത്മാവുണ്ട് നമ്മുടെ അമ്മ! പിന്നെ ഭാര്യ..എല്ലാ പുരുഷ കേസരികളോടും ഒരപേക്ഷ ലോക്ക്ഡൗണ്‍ പ്രമാണിച്ച് ഒരുപാട് ലോക്കായി ഇരിക്കാതെ ആ അടുക്കളയിൽ ചെന്ന് ഒരു കൈ സഹായം ചെയ്യുന്നത് നമ്മൾ കൂടുതൽ ലോക്ക്ഡൗണ്‍ ആകാതെ ഇരിക്കാൻ സഹായിക്കും, എല്ലാവർക്കും ലോക്ക്ഡൗണ്‍ ആശംസകൾ’. അശോകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

Posted by Harisree Ashokan on Saturday, May 8, 2021

shortlink

Related Articles

Post Your Comments


Back to top button