GeneralLatest NewsNEWSSocial Media

മദേഴ്സ് ഡേയ്ക്ക് ഇതിലും മികച്ചൊരു ചിത്രം കിട്ടാനില്ല, നാലുമക്കളെയും എടുത്ത് പൊക്കി സിന്ധു ; വൈറലായി ചിത്രം

അമ്മ വളരെ നിസ്സാരമായി എന്നെ എടുത്തുവെന്ന് അഹാന

മാതൃദിനത്തിൽ സ്പെഷ്യൽ ഫോട്ടോയുമായി അഹാന കൃഷ്ണ. അഹാന ഉൾപ്പടെ നാലു മക്കളെയും എടുത്ത് പൊക്കി നിൽക്കുന്ന സിന്ധുവിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മറ്റു സഹോദരിമാരെല്ലാം മെലിഞ്ഞിരിക്കുന്നതു കൊണ്ട് അമ്മയ്ക്ക് എടുക്കാൻ ബുദ്ധിമുട്ടില്ലെന്ന് അറിയാമായിരുന്നു എന്നാൽ അമ്മയേക്കാൾ പൊക്കവും ഏറെക്കുറെ അത്രത്തോളം ശരീരഭാരവുമുള്ള തന്നെ എടുക്കാൻ അമ്മയ്ക്ക് കഴിയുമെന്ന് കരുതിയിരുന്നില്ല എന്ന് അഹാന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.

”മദേഴ്സ് ഡേയ്ക്ക് ഇതിലും മികച്ചൊരു ചിത്രം കിട്ടാനില്ല. കരുത്തയായ മമ്മി. നിങ്ങളെ നാലിനെയും എടുക്കാനുള്ള ഊർജം വരും വർഷങ്ങളിലും എനിക്കുണ്ടാവുമെന്ന് വിശ്വസിക്കുന്നു. വ്യായാമം ചെയ്ത്, സ്ലിം ആയിരിക്കൂ, അല്ലെങ്കിൽ എന്റെ നടുവൊടിയും,” എന്നാണ് സിന്ധു കൃഷ്ണ കുറിക്കുന്നത്.

https://www.instagram.com/p/COpHxScA3ED/?utm_source=ig_web_copy_link

‘മറ്റു സഹോദരിമാരെല്ലാം മെലിഞ്ഞിരിക്കുന്നതു കൊണ്ട് അമ്മയ്ക്ക് എടുക്കാൻ ബുദ്ധിമുട്ടില്ലെന്ന് അറിയാമായിരുന്നു എന്നാൽ അമ്മയേക്കാൾ പൊക്കവും ഏറെക്കുറെ അത്രത്തോളം ശരീരഭാരവുമുള്ള തന്നെ എടുക്കാൻ അമ്മയ്ക്ക് കഴിയുമെന്ന് കരുതിയിരുന്നില്ല. പക്ഷേ അമ്മ വളരെ നിസ്സാരമായി തന്നെ എടുത്തുവെന്ന്’ അഹാന കുറിച്ചു.

https://www.instagram.com/p/COpH1K7nQUa/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button