GeneralLatest NewsMollywoodNEWSSocial Media

എത്ര വട്ടം മറിഞ്ഞു വീഴാൻ തുടങ്ങിയെന്നോ, ഈ വസ്ത്രങ്ങൾ ഒന്നും എനിക്ക് ശരിയാവില്ല ; ഫോട്ടോഷൂട്ടുകളെ കുറിച്ച് എസ്തർ

എസ്തർ സാരിയുടുത്ത് മറിഞ്ഞ് വീഴാന്‍ പോകുന്നതും വീഡിയോയില്‍ കാണാം

ബാലതാരമായെത്തി മലയാളി പ്രേഷകരുടെ പ്രിയ താരമായി മാറിയ താരമാണ് എസ്തർ അനിൽ. ദൃശ്യ 2 പുറത്തിറങ്ങിയതോടെ എസ്തർ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ എസ്തർ ഇപ്പോഴിതാ തന്റെ ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ്. ഫോട്ടോഷൂട്ട് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തനിക്ക് സംഭവിച്ച ചെറിയ ചില അബദ്ധങ്ങളുടെ വീഡിയോയും ചിത്രങ്ങളും എസ്തർ പങ്കുവെച്ചിട്ടുണ്ട്.

എസ്തർ സാരിയുടുത്ത് മറിഞ്ഞ് വീഴാന്‍ പോകുന്നതും വീഡിയോയില്‍ കാണാം. ഒരു പ്രാവിശ്യമല്ല രണ്ടു തവണ വീഴാന്‍ പോയെന്ന് എസ്തര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. തന്നെ കൊണ്ട് ഇങ്ങനത്തെ വസ്ത്രങ്ങള്‍ ധരിച്ച് നടക്കാന്‍ പറ്റില്ലെന്നും എസ്തര്‍ പറയുന്നു.

”ഇത് മുഴുവന്‍ തീര്‍ന്നപ്പോഴേക്കും ഞാന്‍ പൂര്‍ണമായും തളര്‍ന്നു പോയിരുന്നു (സത്യത്തില്‍ തുടക്കം മുതല്‍ തന്നെ) പിന്നെയിതാ ഷൂസ് ഒക്കെയിട്ട് ചില്‍ ചെയ്യുന്ന ഞാന്‍, സാരിയുടുത്ത് മറിഞ്ഞ് വീഴാന്‍ പോകുന്ന ഞാന്‍, അതും ഒന്നല്ല, രണ്ട് തവണ. പിന്നെ ലഹങ്കയിലും ഇതാ വീഴാന്‍ പോകുന്നു.”

”ഇതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് എന്ത് മനസ്സിലാക്കാം, എന്നെ കൊണ്ട് ഇങ്ങനത്തെ വസ്ത്രങ്ങള്‍ ധരിച്ച് നടക്കാന്‍ പറ്റില്ല എന്ന് തന്നെ” എന്നാണ് എസ്തര്‍ കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button