CinemaGeneralLatest NewsNEWSSocial MediaTollywood

പിറന്നാൾ ദിനത്തിൽ സായ് പല്ലവിക്ക് സമ്മാനവുമായി ‘ശ്യാം സിങ്ക റോയ് ‘ ടീം ; പോസ്റ്റർ പുറത്ത്

നാനി ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് സായ് പല്ലവിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു

പ്രേഷകരുടെ പ്രിയപ്പെട്ട നടി സായ് പല്ലവിയുടെ ജന്മദിനമാണ് ഇന്ന്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ശ്യാം സിങ്ക റോയിലെ ക്യാരറ്റർ പോസ്റ്റർ പുറത്തു വിട്ടുകൊണ്ട് സായിക്ക് പിറന്നാൾ ആശംസ അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

സായ് പല്ലവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ശ്യാം സിങ്ക റോയ്. പോസ്റ്ററില്‍ തീ ജ്വലിക്കുന്ന ശൂലം കൈലേന്തിയാണ് താരമുള്ളത്. സായ് പല്ലവിയുടെ ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായ ഭാവാണ് ഈ ചിത്രത്തിലെ പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. ദുര്‍ഗ പൂജയില്‍ പങ്കെടുത്തു കൊണ്ടുള്ള ലുക്കാണ് പോസ്റ്റര്‍.

ചിത്രത്തില്‍ നാനിയാണ് പ്രധാന വേഷം ചെയ്യുന്നത്. നാനി ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് സായ് പല്ലവിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. കൃതി ഷെട്ടി, മഡോണ സെബാസ്റ്റിയന്‍ എന്നിവരും ചിത്രത്തിലുണ്ട്. രാഹുല്‍ സാംകൃത്യാനാണ് ചിത്രത്തിന്റെ സംവിധായകന്‍. നിഹാരിക എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വെങ്കട്ട് ബോയനാപള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മൈക്കിള്‍ ജെ മേയര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹകന്‍സാനു ജോണ്‍ വര്‍ഗീസാണ്. നവീന്‍ നൂളിയാണ് എഡിറ്റര്‍. പശ്ചിമ ബംഗാള്‍ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button