GeneralLatest NewsMollywoodNEWS

‘കോവിഡ് നമ്മുടെ വീട്ടില്‍ എത്തി എന്നൊരു അവസ്ഥയായി’; കൂടുതല്‍ ഭയാനകമായ അവസ്ഥയെക്കുറിച്ചു ശ്വേത മേനോന്‍

ഒരുപാട് സുഹൃത്തുക്കള്‍ക്കും, കുടുംബക്കാര്‍ക്കും, അയല്‍വാസികള്‍ക്കും കൊവിഡ് വന്നു.

മലയാള സിനിമയില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ ശ്വേത മേനോന്‍ കോവിഡിന്റെ രണ്ടാം തരംഗത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെയ്ക്കുന്നു. ആദ്യ വരവില്‍ ഇത്ര പേടി തോന്നിയിരുന്നില്ലെന്നും രണ്ടാം തരംഗം ശരിക്കും വലിയ അപകടകാരിയാണെന്നുമാണ് ശ്വേത പറയുന്നു.

” കൊവിഡിന്റെ രണ്ടാം തരംഗം എന്താണെന്ന് ഒന്നും മനസിലാകുന്നില്ല. രണ്ടാമത്തെ വരവ് ഭയങ്കര അപകടമാണ്. ചെറുപ്പക്കാരുടെ ജീവന്‍ വരെ എടുക്കുന്നു. നമുക്ക് എല്ലാവര്‍ക്കും ഒരു പേടി തുടങ്ങി. ഇത്തവണയാണ് പേടി വന്നത്. കാരണം നമ്മുടെ വീട്ടില്‍ കയറി എത്തി എന്നൊരു അവസ്ഥയായി. ഒരുപാട് സുഹൃത്തുക്കള്‍ക്കും, കുടുംബക്കാര്‍ക്കും, അയല്‍വാസികള്‍ക്കും കൊവിഡ് വന്നു. അപ്പോള്‍ ഒരു പേടി വന്നു. ആദ്യ വരവിന്റെ അവസാനം ആയപ്പോഴേക്കും ഒരു ഉന്‍മേഷമുണ്ടായിരുന്നു. പേടി ഇല്ലായിരുന്നു. എന്നാല്‍ രണ്ടാം തരംഗം അങ്ങനെ അല്ല, കൂടുതല്‍ ഭയാനകമാണ് ” ശ്വേത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button