GeneralLatest NewsMollywoodNEWSSocial Media

കോവിഡ് നെഗറ്റീവായി മടങ്ങി എത്തി അല്ലു അർജുൻ ; അച്ഛനെ കെട്ടിപിടിച്ച് വരവേറ്റ് മക്കൾ

അല്ലു അർജുൻ തന്നെയാണ് സോഷ്യൽ മീഡിയയയിലൂടെ വീഡിയോ പങ്കുവെച്ചത്

കോവിഡ് നെഗട്ടീവായി വീട്ടിലേക്ക് മടങ്ങി എത്തിയ അല്ലു അർജുനെ വരവേറ്റ് മക്കൾ. 15 ദിവസത്തെ ക്വാറന്റൈനു ശേഷമാണ് താരം വീട്ടിലേക്ക് മടങ്ങി എത്തിയിരിക്കുന്നത്. വീട്ടിലേക്ക് കയറി വരുന്ന അല്ലുവിനെ കണ്ട മക്കൾ ഓടി വന്ന് കെട്ടിപിടിക്കുകയും, സ്നേഹ ചുംബനം നൽകുന്നതുമാണ് വീഡിയോയിലൂടെ കാണാൻ കഴിയുന്നത്. അല്ലു അർജുൻ തന്നെയാണ് സോഷ്യൽ മീഡിയയയിലൂടെ വീഡിയോ പങ്കുവെച്ചത്.

തനിക്കായി പ്രാർത്ഥിക്കുകയും സ്നേഹം അറിയിക്കുകയും ചെയ്ത എല്ലാ ആരാധകർക്കും അല്ലു നന്ദി അറിയിക്കുകയും ചെയ്തു. ഏറ്റവും പുതിയ ചിത്രമായ പുഷ്പയിൽ അഭിനയിച്ചു വരികയായിരുന്നു അല്ലു. അതിനിടയിലാണ് കോവിഡ് പോസിറ്റീവ് ആവുന്നത്.

രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായിക. ചിത്രത്തിൽ വില്ലനായി ഫഹദ് ഫാസിലാണ് എത്തുന്നത്.

https://www.instagram.com/p/COwq-mRnDTg/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button