GeneralLatest NewsMollywoodNEWSSocial Media

എന്ത് വന്നാലും നേരിടാനുള്ള ധൈര്യവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ആരും നമ്മളെ തോൽപ്പിക്കില്ല ; അമേയ

ഒരു ഫോട്ടോഷൂട്ടിന് അമേയ എഴുതിയ ക്യാപ്ഷനാണ് ശ്രദ്ധേയമാകുന്നത്

മിനി സ്‌ക്രീനിലൂടെയും സിനിമയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിൽ എല്ലാം അഭിനയിച്ചെങ്കിലും കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു അമേയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപോഴിതാ ഒരു ഫോട്ടോഷൂട്ടിന് അമേയ എഴുതിയ ക്യാപ്ഷനാണ് ശ്രദ്ധേയമാകുന്നത്.

എന്ത് വന്നാലും നേരിടാനുള്ള ധൈര്യവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ പിന്നെ ജീവിതത്തിൽ ആരൊക്ക തോൽപ്പിക്കാൻ ശ്രമിച്ചാലും സാധിക്കില്ല എന്നാണ് അമേയ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. കൊവിഡിനെതിരെയുള്ള വ്യാജ വാര്‍ത്തകള്‍ക്ക് എതിരെയും അടുത്തിടെ ക്യാപ്ഷനിലൂടെ അമേയ പ്രതികരിച്ചിരുന്നു.

https://www.instagram.com/p/COvFb3jJ2jj/?utm_source=ig_web_copy_link

കൊവിഡിനെക്കുറിച്ച് ഫേക്ക് ന്യൂസുകൾ പ്രചരിപ്പിക്കുന്നവരുണ്ട്. വ്യാജമരുന്നുകളും. പണതട്ടിപ്പും നടത്തുന്നവരുണ്ടെന്ന് അമേയ പറയുന്നു. തന്റെ ഫോട്ടോകളും അമേയ ഷെയര്‍ ചെയ്‍തിരിക്കുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കായികമായും നിയമപരമായും നേരിടുമെന്നും അമേയ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button