CinemaGeneralKollywoodLatest NewsNEWSSocial MediaVideos

അഭിനേതാക്കളുടെ അരികിലെത്തി ഓരോ സീനും അഭിനയിച്ചു കാണിക്കുന്ന മാരി സെൽവരാജ് ; കർണൻ മേക്കിങ് വീഡിയോ

മാരി സെൽവരാജിന്റെ ദീർഘവീക്ഷണവും പ്രയത്നങ്ങളും വീഡിയോയിൽ കാണാം

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘കർണൻ’. പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മാരി സെൽവരാജിന്റെ ദീർഘവീക്ഷണവും പ്രയത്നങ്ങളും വീഡിയോയിൽ കാണാം. ഓരോ അഭിനേതാക്കളുടെയും അരികിലെത്തി അടുത്ത സീൻ അഭിനയിച്ചു കാണിച്ചുകൊടുക്കുകയാണ് മാരി സെൽവരാജ്.

ഏറെ നിരൂപകപ്രേക്ഷക പ്രശംസ നേടി പരിയേറും പെരുമാളിനു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് കർണൻ. ധനുഷ്, ലാൽ, രജീഷ വിജയൻ, ഗൗരികിഷൻ, യോഗി ബാബു എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങൾ. ഏപ്രിൽ ഒൻപതിനു തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം കേരളത്തിലും തമിഴ്നാട്ടിലും മികച്ച പ്രതികരണം നേടുകയുണ്ടായി.

സന്തോഷ് നാരായണൻ സംഗീതം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകൻ തേനി ഈശ്വർ. സിനിമ മെയ് 14ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button