BollywoodGeneralLatest NewsNEWS

നഷ്ടം തിരിച്ചു പിടിക്കാനിരുന്ന തിയേറ്റർ ഉടമകളോട് ക്ഷമ ചോദിക്കുന്നു ; രാധേ ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെ കുറിച്ച് സൽമാൻ

ആരാധകർക്ക് ഈദിന് നൽകിയ വാക്ക് പാലിക്കാനാകില്ലെന്ന് സൽമാൻ ഖാൻ

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘രാധേ’. എന്നാൽ കോവിഡ് രാജ്യത്ത് പടർന്നു പിടിച്ചതോടെ സിനിമ തിയേറ്ററിൽ പ്രദർശനത്തിനെത്തുകയില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മെയ് 13 ന് തിയറ്റർ റിലീസ് ആയാണ് ചിത്രം എത്തുന്നതെങ്കിലും രാജ്യത്തെ ഒട്ടു മിക്ക തിയറ്ററുകളും അടഞ്ഞ് കിടക്കുന്നതിനാൽ ബോക്സ്ഓഫീസിൽ നിന്നും കാര്യമായ നേട്ടം സിനിമക്ക് ലഭിക്കാനടിയില്ല.
തന്റെ ചിത്രം റിലീസ് ചെയ്യുന്നത് മൂലം ഇതുവരെയുണ്ടായ നഷ്ടങ്ങൾ തിരിച്ചു പിടിക്കാൻ കഴിയുന്നുവെന്ന പ്രതീക്ഷയിലായിരുന്ന തിയേറ്റർ ഉടമകളോട് ക്ഷമ ചോദിച്ചുകൊണ്ട് സൽമാൻഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

സൽമാൻ ഖാന്റെ വാക്കുകൾ

“സീ യുടെ പിന്തുണയില്ലാതെ ആരാധകർക്ക് ഞാൻ ഈദിന് നൽകിയ വാക്ക് പാലിക്കാനാകില്ല. കോവിഡ് മഹാമാരി കാരണം ജനങ്ങൾ പ്രയാസത്തിലായ അവസരത്തിൽ സിനിമ റിലീസ് ചെയ്യുക എന്നത് പ്രധാനമാണ്. പലരുടെയും വരുമാനം വലിയ രീതിയിൽ കുറഞ്ഞിരിക്കുന്നു.അതു കൊണ്ട് തന്നെ ടിക്കറ്റ് ഇനത്തിൽ തിയറ്ററുകളിൽ കൂടുതൽ പണം ചെലവഴിക്കുന്നതിന് പകരം കുറഞ്ഞ നിരക്കിൽ വീട്ടിൽ ഇരുന്ന് തന്നെ പുതിയ ചിത്രം ആസ്വദിക്കാനാകും. സങ്കടകരമായ ഈ അവസരത്തിൽ ആളുകൾക്ക് അൽപ്പം സന്തോഷം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു” മാധ്യമ പ്രവർത്തകരുമായി സൂം വീഡിയോ കോൺഫറൻസിലൂടെ നടത്തിയ സംഭാഷണത്തിൽ സൽമാൻ ഖാൻ പറഞ്ഞു.

കഴിഞ്ഞ ഒരു വർഷമായി സിനിമാ വ്യവസായത്തിനുണ്ടായിരുന്ന നഷ്ടം തന്റെ സിനിമയിലൂടെ തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് തിയറ്ററുടമകൾ നടത്തിയിരുന്നത് എന്ന കാര്യം മനസിലാക്കുന്നുവെന്നും അവരോട് ക്ഷമ ചോദിക്കുന്നുവെന്നും സൽമാൻ ഖാൻ പറഞ്ഞിരുന്നു.

‘രാധേയുടെ ബോക്സ് ഓഫീസ് കളക്ഷൻ പൂജ്യമായിരിക്കും. സൽമാൻ ഖാൻ ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും കുറഞ്ഞ കളക്ഷനായിരിക്കും അത്. ജനങ്ങൾ അതിൽ സന്തോഷിക്കുകയോ ദുഃഖിക്കുകയോ ചെയ്യട്ടെ. ഇന്ത്യയിൽ വളരെ കുറച്ച് തിയറ്ററുകളിൽ മാത്രമേ ചിത്രം റിലീസ് ചെയ്യുന്നുള്ളു.വിദേശ രാജ്യങ്ങളിലും സാധരണയുള്ളതിൽ അപേക്ഷിച്ച് വളരെ കുറവ് തിയ്യേറ്ററുകളിൽ മാത്രമാണ് ചിത്രം റിലീസ് ചെയ്യുന്നത്. അത് കൊണ്ടു തന്നെ ബോക്സ് ഓഫീസ് കളക്ഷൻ നന്നേ കുറവായിരിക്കും’ സൽമാൻ ഖാൻ വിശദീകരിച്ചു.

കോവിഡ് വ്യപനത്തെ തുടർന്ന് രാജ്യത്ത് വിരലിൽ എണ്ണാവുന്ന തിയറ്ററുകളിൽ മാത്രമേ ചിത്രം റിലീസ് ചെയ്യുന്നൊള്ളൂ എങ്കിലും അടുത്തുള്ള തിയ്യേറ്ററുകളിൽ ചിത്രത്തിന്റെ ബുക്കിംഗിനുള്ള ശ്രമത്തിലാണ് സൽമാൻ ആരാധകർ. കഴിഞ്ഞ 24 മണിക്കൂറായുള്ള ഗൂഗിൾ ട്രെന്റാണ് ഈ സൂചന നൽകുന്നത്.ചിത്രത്തിന്റെ ബുക്കിംഗിനായുള്ള തെരച്ചിൽ ഗൂഗിൾ ട്രെന്റിംഗിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

സീ5 ലെ ഓടിടിക്ക് പുറമേ ഡിടിഎച്ച് സർവ്വീസുകളായ ഡിഷ്, ഡി2എച്ച്,ടാറ്റ സ്കൈ, എയർടെൽ ഡിജിറ്റൽ ടിവി എന്നിവയിലും സൽമാൻ ചിത്രമായ രാധേ കാണാവുന്നതാണ്. പ്രഭുദേവ സംവിധാനം ചെയ്ത ചിത്രത്തിൽ സൽമാൻ ഖാന് പുറമേ ജാക്കി ഷ്റോഫ്, രൺദീപ് ഹൂഡ, ദിഷ പട്ടാണി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

 

shortlink

Related Articles

Post Your Comments


Back to top button