GeneralLatest NewsMollywoodNEWSSocial Media

മനുഷ്യരാശിയുടെ രക്ഷകർ ; നഴ്‍സുമാർക്ക് ആശംസകളുമായി മഞ്‍ജു വാര്യരും സുരേഷ് ഗോപിയും

നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും നന്ദിയെന്നാണ് മഞ്‍ജു കുറിക്കുന്നത്

ലോക നഴ്‍സസ് ദിനത്തിൽ ആശംസകളുമായി മഞ്‍ജു വാര്യരും സുരേഷ് ഗോപിയും. മനുഷ്യരാശിയുടെ രക്ഷകർ എന്നാണ് സുരേഷ് ഗോപി നഴ്സുമാരെ പ്രശംസിച്ചുകൊണ്ട് എഴുതിയിരിക്കുന്നത്. നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും നന്ദിയെന്നാണ് മഞ്‍ജു വാര്യര്‍ പറയുന്നത്.

‘മനുഷ്യരാശിയുടെ രക്ഷകർ! ലോകമെമ്പാടുമുള്ള നഴ്‍സുമാരുടെ പരിചരണം, ആശങ്ക, പ്രതിബദ്ധത എന്നിവയ്ക്ക് ഒരു സല്യൂട്ട്. ദുഷ്‌കരമായ സമയങ്ങളിൽ അവിടെ ഉണ്ടായിരുന്നതിന് നന്ദിയെന്നാണ്’ സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

#ThankYouNurses – The everyday heroes and saviours of humanity! A salute to the nurses all over the world for their…

Posted by Suresh Gopi on Tuesday, May 11, 2021

‘മറ്റാരും ചെയ്യാത്തത് ചെയ്യാൻ, മറ്റാർക്കും ചെയ്യാൻ കഴിയാത്ത ഒരു മാർഗം, നമ്മൾ കടന്നുപോകുന്ന എല്ലാവരെയും പ്രചോദിപ്പിക്കുക; അത് ഒരു നഴ്‌സായിരിക്കണം. നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും നന്ദി എന്നാണ്’ മഞ്‍ജു വാര്യര്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് മഞ്‍ജു വാര്യരുടെ വാക്കുകള്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button