CinemaGeneralLatest NewsMovie GossipsNEWSTollywood

മറ്റു വേഷങ്ങൾ പോലെയല്ല കോമഡി അവതരിപ്പിയ്ക്കാനാണ് പ്രയാസം ; പുതിയ കഥാപാത്രത്തെ കുറിച്ച് പൂജ ഹെജ്‌ഡെ

ചിത്രത്തിൽ ലേഡി സ്റ്റാന്റ് അപ് കോമഡിയന്‍ ആയിട്ടാണ് പൂജ എത്തുന്നത്

ബോളിവുഡിലും ടോളിവുഡിലും കോളിവുഡിലും നിരവധി ചിത്രങ്ങളിൽ തിളങ്ങുന്ന നടിയാണ് പൂജ ഹെജ്‌ഡെ. 2021 ല്‍ പൂജ 6 ചിത്രങ്ങളോളം നടി കരാർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍, രാധെ ശ്യാം, ക്രിക്കൂസ്, ആചാര്യ എന്നിങ്ങനെ തെലുങ്കിലും ഹിന്ദിയിലും ഒരുപടി നല്ല സിനിമകളുമായി തിരക്കിലാണ് പൂജ. ഇപ്പോഴിതാ തന്റെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്ന ചിത്രത്തിൽ ഇതുവരെ ചെയ്യാത്ത കഥാപത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ ലേഡി സ്റ്റാന്റ് അപ് കോമഡിയന്‍ ആയിട്ടാണ് പൂജ എത്തുന്നത്. നൂറില്‍ അധികം നായികമാരെയും മോഡലിനെയും ഓഡിഷന്‍ ചെയ്തതിന് ശേഷമാണ് ചിത്രത്തിലെ രണ്ട് നായികമാരെ കണ്ടെത്തിയത് എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. ഇപ്പോഴിതാ തനിക്ക് ലഭിച്ച കഥാപാത്രതെഹ് കുറിച്ച് വാചാലയാകുകയാണ് പൂജ. സിനിമയില്‍ കോമഡി അവതരിപ്പിയ്ക്കുക എന്നത് വളരെ അധികം പ്രയാസമുള്ള കാര്യമാണെന്ന് നടി പറയുന്നു.

പൂജ ഹെജ്‌ഡെയുടെ വാക്കുകൾ

‘കോമഡി അവതരിപ്പിയ്ക്കുന്നത് പൊതുവെ പ്രയാസമുള്ള കാര്യമാണ്. കോമഡി അവതരിപ്പിക്കുന്നവര്‍ മുന്‍പേ അതിന് വേണ്ടി മുന്നൊരുക്കങ്ങള്‍ നടത്തുകയും പരിശീലനം നേടുകയും ചെയ്തിട്ടുണ്ടാവും. സിനിമയുടെ കാര്യം അങ്ങനെയല്ല. എഴുതിവച്ച കാര്യങ്ങള്‍ തമാശയോടെ പറയണം എന്നത് കുറച്ച് കഷ്ടമാണ്. സ്റ്റാന്റ് അപ് കോമഡിയ്ക്ക് ആവുമ്പോള്‍ പ്രത്യേകം പഞ്ച് ഡയലോഗുകളുടെയെല്ലാം ആവശ്യവുമുണ്ട്. സിനിമയ്ക്ക് വേണ്ടി ഞാന്‍ പല സ്റ്റാന്‍് അപ് കോമഡി ആര്‍ട്ടിസ്റ്റിനെയും നേരില്‍ പോയി കണ്ടു. അവര്‍ എങ്ങിനെയാണ് മുന്നൊരുക്കങ്ങള്‍ നടത്തുന്നത് എന്നും പഞ്ച് ഡയലോഗുകള്‍ പറയുന്നത് എന്നും, അപ്പോഴൊക്കെ മൈക്ക് എങ്ങിനെയാണ് ഉപയോഗിക്കുന്നത് എന്നും എല്ലാം ഞാന്‍ മനസ്സിലാക്കാനും പഠിക്കാനും ശ്രമിച്ചു. അതിനൊക്കെ പ്രത്യേകം ഒരു കഴിവ് വേണം- പൂജ ഹെജ്‌ഡെ പറഞ്ഞു.

2019 ല്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രമാണ് മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍. 2020 ജനുവരി പകുതിയോടെ ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിങ് ന്യൂയോര്‍ക്കില്‍ നടന്നു. മാര്‍ച്ചില്‍ അടുത്ത ഘട്ട ഷൂട്ടിങ് നടന്നുകൊണ്ടിരിക്കെയാണ് നായകന്‍ അഖില്‍ അക്കിനേനിയ്ക്ക് പരിക്കേറ്റത്. തുടർന്ന് ഷൂട്ടിങ് നിര്‍ത്തി വച്ചു. കോവിഡും സിനിമയുടെ ഷൂട്ടിങ് വൈകാൻ കാരണമായി. ഒടുവില്‍ 2020 സെപ്റ്റംബര്‍ മാസത്തോടെ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കുകയായിരുന്നു. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ചിത്രം.

 

shortlink

Related Articles

Post Your Comments


Back to top button