GeneralLatest NewsMollywoodNEWS

സുരേഷ് ഗോപിയെ കുറിച്ച്‌ പറഞ്ഞത് സത്യമാണ്, അത് തൃശൂരിന്റെ പൊതുവികാരമെന്നു ഒമര്‍ലുലു

തെരഞ്ഞെടുപ്പിന് നില്‍ക്കുമ്പോള്‍ നമ്മുടെ കൂട്ടുകാരോട് ഞാന്‍ ചോദിക്കും നിങ്ങള്‍ വോട്ട് ചെയ്യോ എന്ന്

മലയാളത്തിന്റെ പ്രിയനടനാണ് സുരേഷ്‌ഗോപി. ബിജെപി രാഷ്ട്രീയത്തിൽ നിൽക്കുന്ന താരം കഴിഞ്ഞതവണ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും ജനവിധി തേടിയിരുന്നു. എന്നാൽ പ്രതീക്ഷിച്ച വിജയം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതിനു പിന്നാലെ സുരേഷ് ഗോപി തൃശൂരില്‍ സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചേനെ എന്നു സംവിധായകൻ ഒമര്‍ ലുലു അഭിപ്രായപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ താന്‍ പറഞ്ഞത് തന്റെ അഭിപ്രായമല്ല തൃശൂരിന്റെ പൊതു വികാരമാണെന്നാണ് ഒമര്‍ ലുലു പറയുന്നത്.

read also: അമിതമദ്യപാനമാണ് കാരണമെന്ന് ആളുകൾ, ഒരു ചായ പോലും കുടിക്കാത്ത എന്റെ സഹോദരനും ഇതേ അസുഖമാണ്; സലിം കുമാർ പറയുന്നു
‘അത് ഞാന്‍ പറഞ്ഞതല്ല. തൃശൂര്‍ക്കാര്‍ പറഞ്ഞതാണ്. അതായത് പുള്ളി തെരഞ്ഞെടുപ്പിന് നില്‍ക്കുമ്പോള്‍ നമ്മുടെ കൂട്ടുകാരോട് ഞാന്‍ ചോദിക്കും നിങ്ങള്‍ വോട്ട് ചെയ്യോ എന്ന്. കാരണം എനിക്ക് സുരേഷേട്ടനെ ഇഷ്ടമാണ്. അപ്പോ അവര്‍ പറയും എടാ ഇതിലൊക്കെ നിന്നാ എങ്ങനെ വോട്ട് ചെയ്യാന്‍ പറ്റുന്നത്. ഈ താമരയില്‍ ഒക്കെ വന്ന് നിന്ന് കഴിഞ്ഞാല്‍ എങ്ങനെയാണ് വോട്ട് ചെയ്യാന്‍ പറ്റുന്നത്. ആള് സ്വതന്ത്രനായി നില്‍ക്കട്ടെ അപ്പോ നമ്മള്‍ ജയിപ്പിക്കുമെന്നാണ് അവര്‍ പറയുന്നത്. തൃശൂരിലെ ഒരു പൊതു വികാരമാണ് ഞാന്‍ പറഞ്ഞത്. കാരണം സുരേഷേട്ടനെ സത്യത്തില്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്.’ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഒമർ ലുലു പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button