GeneralKollywoodLatest NewsNEWS

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നൽകി നടൻ അജിത്

അജിത്ത് 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്

രാജ്യത്ത് കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ നിരവധിപേരാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സഹായവുമായി എത്തുന്നത്. ഇപ്പോഴിതാ പ്രേക്ഷരുടെ പ്രിയ നടൻ അജിത് കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നൽകിയിരിക്കുകയാണ്. കൊവിഡ് ഭീഷണി നേരിടുന്ന തമിഴ്‍നാട്ടിലെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം സംഭാവന നൽകിയിരിക്കുന്നത്.

‘ശ്രീ അജിത്ത് കുമാര്‍ ഇന്ന് ബാങ്ക് ട്രാൻസ്‍ഫര്‍ വഴി ഇരുപത്തിയഞ്ച് ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നുവെന്ന് മാനേജര്‍ സുരേഷ് ചന്ദ്ര അറിയിച്ചു’. ഒട്ടേറെ പേരാണ് അജിത്തിനെ അഭിനന്ദിച്ച് രംഗത്ത് എത്തുന്നത്.

തമിഴ്‍നാട്ടില്‍ ഏറ്റവും ആരാധകരുള്ള താരമാണ് അജിത്ത്. വലിമൈ എന്ന സിനിമയാണ് അജിത്തിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

shortlink

Related Articles

Post Your Comments


Back to top button