GeneralLatest NewsMollywoodNEWSSocial Media

ഇത്തവണത്തെ ചെറിയ പെരുന്നാൾ ആഘോഷം വീട്ടിൽ തന്നെ ; അൻസിബ

ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അൻസിബ

ദൃശ്യം എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് അൻസിബ. സിനിമ വലിയ വിജയം കൈവരിച്ചെങ്കിലും അൻസിബയ്ക്ക് മലയാള സിനിമയിൽ വേണ്ടത്ര ശോഭിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയതോടെ അൻസിബ വീണ്ടും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ചിത്രത്തിൽ മികച്ച പ്രകടനമാണ് അൻസിബ കാഴ്ചവെച്ചത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അൻസിബ ദൃശ്യം രണ്ടാംഭാഗത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഫോട്ടോഷൂട്ട് എല്ലാം ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയയിലൂടെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അൻസിബ.

കൊവിഡ് രോഗം തീവ്രമായി വ്യാപിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്തവണത്തെ ചെറിയ പെരുന്നാള്‍. വീടുകളില്‍ തന്നെയായിരിക്കണം ഇത്തവണത്തെ ആഘോഷം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. വീട്ടിലായിരുന്നു തന്റെ പെരുന്നാള്‍ ആഘോഷമെന്ന് അൻസിബയും പറയുന്നു. വീട്ടിലെ ആഘോഷത്തിന്റെ ഫോട്ടോകളും അൻസിബ പങ്കുവെച്ചിട്ടുണ്ട്.

ദൃശ്യം രണ്ടാം ഭാഗം വിജയിച്ച സന്തോഷം പങ്കുവെച്ച് അൻസിബ നേരത്തെ കുറിച്ച വാക്കുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയം ഉപേക്ഷിച്ച തനിക്ക് തേടി വന്ന ഒരു ഭാഗ്യമാണ് ദൃശ്യം 2 എന്ന് അൻസിബ പറഞ്ഞിരുന്നു.

‘മികച്ച പ്രകടനം നടത്തണമെന്ന ആഗ്രഹത്തോടെയാണ് ചലച്ചിത്രമേഖലയിലെത്തിയത്. വളരെയധികം പരിശ്രമങ്ങൾക്കും പ്രയാസങ്ങൾക്കും അവഗണനകൾക്കും ഒടുവില്‍ ദൃശ്യം എന്ന ഈ മികച്ച സിനിമയിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. സിനിമയിൽ അഭിനയിച്ചവരുടെ പട്ടികയിൽ എന്റെ പേര് ചേർത്തു, പക്ഷേ അഭിനയജീവിതം ഉപേക്ഷിച്ചതിനുശേഷം ഞാൻ വീണ്ടും പ്രവേശനം പ്രതീക്ഷിച്ചിരുന്നില്ല. ജീത്തു ജോസഫിന് ഞാൻ നന്ദി പറയുന്നു. എന്നിലെ നടിയെ പുറത്തുകൊണ്ടുവരാൻ എനിക്ക് അവസരം നൽകിയ ദൃശ്യം എന്ന ചിത്രത്തിന്. ഞാൻ മോഹൻലാലിന് നന്ദി പറയുന്നു. എന്റെയും എന്റെ ഭാവിയുടെയും പുരോഗതിക്കായി പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകരും നന്ദിയെന്നാണ് അൻസിബ’ എഴുതിയിരിക്കുന്നത്.

https://www.instagram.com/p/COx9zTmJPgy/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button