GeneralLatest NewsMollywoodNEWS

നേരില്‍ കാണാന്‍ കഴിയാത്ത അവസ്ഥ, ഉറ്റസുഹൃത്ത് അപ്പ ഹാജയുമൊത്തുള്ള പെരുന്നാള്‍ ഓര്‍‍മ്മകള്‍ പങ്കുവെച്ച്‌ കൃഷ്ണകുമാര്‍

ഹാജയെ ഫോണില്‍ വിളിച്ചു. പരസ്പരം ആശംസിച്ചു.

കുടുംബപ്രേക്ഷകരുടെ പ്രിയ നടനാണ് കൃഷ്ണകുമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ തന്‍റെ സുഹൃത്തും നടനുമായ അപ്പ ഹാജയുടെ വീട്ടിലെ പെരുന്നാൾ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

കൃഷ്ണകുമാറിന്റെ പോസ്റ്റ്

ഹാജയും ഭക്ഷണവും പെരുന്നാളും അപ്പ ഹാജ.. ജീവിതത്തില്‍ ചിലര്‍ വന്നു ചേരും. നമ്മളായിട്ട് വിചാരിച്ചിട്ടല്ല. ദൈവമായി കൊണ്ടുത്തരും.. അതാണ്‌ ഹാജ. 80 തുകളില്‍ തിരുവനന്തപുരത്തെ പട്ടത്തുള്ള ഫ്ലാറ്റില്‍ താമസിക്കുമ്ബോള്‍ അടുത്ത ഫ്ലാറ്റില്‍ താമസിക്കാന്‍ വന്ന മിര്‍സ അങ്കിളും ലൈലാന്റിയുമായി കൂട്ടായി. ആന്റി നല്ല പോലെ ഭക്ഷണം ഉണ്ടാക്കുന്നതിനാല്‍ മിര്‍സ അങ്കിള്‍ ഇടയ്ക്കു വിളിക്കും. അങ്ങിനെ ഒരുദിവസം അടുത്ത ബന്ധുവായ ഹാജ വന്നു, അങ്കിള്‍ എന്നെ പരിചയപ്പെടുത്തി. അവിടുന്ന് തുടങ്ങിയ ബന്ധം ഇന്നും സന്തുഷ്ടമായി തുടരുന്നു.

read also: ചിരിക്കുന്ന മുഖത്തോടെ മാത്രം കണ്ടിട്ടുള്ള ജോർജ്ജേട്ടൻ്റെ വിയോഗം ഒരുപാട് നൊമ്പരപ്പെടുത്തുന്നു; ഷമ്മി തിലകൻ

പണ്ട് എറണാകുളത്തു പോയാല്‍ ഹാജയുടെ വീട്ടില്‍ ആണു താമസം. ഹാജയുടെ അച്ഛന്‍ ഹംസ അങ്കിള്‍ വലിയ ഒരു മനസ്സിന്റെ ഉടമയായിരുന്നു. ഇഷ്ടമുള്ളവരെ “ചനകുറുക്കന്‍” എന്നേ വിളിക്കൂ . കാരണം അറിയില്ല. ഹാജയുടെ അമ്മയും ഒന്നാന്തരമായി ഭക്ഷണം ഉണ്ടാക്കും. പത്തിരിയും വെളൂരി കറിയും എന്നും മനസ്സിലുണ്ട്. എപ്പോഴും കാര്‍ യാത്രയായിരുന്നു ഞാനും ഹാജയും ചേര്‍ന്ന്. അന്നൊക്കെ പെരുനാള്‍ കാലത്തു ഹാജയുടെ കൂടെ ആയിരിക്കും ഭക്ഷണം. എറണാകുളത്തോ, തിരുവനന്തപുരത്തോ എവിടെ ആണെങ്കിലും ഒരുമിച്ച്‌ . ഞാനോ ഹാജയോ ഷൂട്ടിംങിലാണെങ്കില്‍ സ്പെഷ്യല്‍ ഭക്ഷണം വീട്ടിലെത്തും. ഹാജയുടെ വക. കാലം കടന്നു പോയി. ഒരുപാട് പെരുന്നാളും. ബന്ധവും വളര്‍ന്നു. കോവിഡ് വന്നു. ഇതിനിടയില്‍ ഇന്നലെ ഒരു പെരുന്നാള്‍ കടന്നു പോയി.

നേരില്‍ കാണാന്‍ കഴിയാത്ത അവസ്ഥ. ഹാജയെ ഫോണില്‍ വിളിച്ചു. പരസ്പരം ആശംസിച്ചു. സംസാരത്തിനിടയില്‍ ഹാജയുടെ വീട്ടിലിരുന്നു കഴിച്ച ഏതൊക്കയോ ഭക്ഷണത്തിന്റെ രുചിയും മണവും മനസ്സിലൂടെ കടന്നു പോയി.സുന്ദരമായ ഓര്‍മ്മകള്‍. ഇനിയെന്നാണ് അങ്ങനെ ഒരു കൂടിച്ചേരല്‍. ഉടനെ തന്നെ ഉണ്ടാകട്ടെ. എല്ലാവര്‍ക്കും ആരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

https://www.facebook.com/actorkkofficial/posts/4022104171237034

shortlink

Related Articles

Post Your Comments


Back to top button