GeneralLatest NewsMollywoodNEWSSocial Media

മണിക്കുട്ടന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നു ; നിയമപരമായി നേരിടുമെന്ന് നടി ശരണ്യയുടെ ഭർത്താവ്

ഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോ വൃത്തിക്കു ചെയ്യണമെന്ന് അരവിന്ദ്

നടന്‍ മണിക്കുട്ടന്റെ പാസ്‌പോര്‍ട്ട് ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി സുഹൃത്തും നടി ശരണ്യയുടെ ഭർത്താവുമായ അരവിന്ദ് കൃഷ്ണന്‍. ചില സോഷ്യല്‍ മീഡിയ പേജുകളിലാണ് മണിക്കുട്ടന് 39 വയസ്സ് പ്രായമുണ്ടെന്ന് വ്യക്തമാക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്തുള്ള പാസ്‌പോര്‍ട്ടിന്റെ ചിത്രം പ്രചരിക്കുന്നത്.

ഔദ്യോഗിക ഐഡി കാര്‍ഡ് ആയ പാസ്‌പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതില്‍ മണിക്കുട്ടന്റെ കുടുംബം നിയമപരമായി നീങ്ങുമെന്ന് അരവിന്ദ് കൃഷ്ണന്‍ വ്യക്തമാക്കി. മണിക്കുട്ടന്റെ യഥാർഥ പാസ്പോർട്ടിന്റെയും വ്യാജന്റെയും ചിത്രങ്ങൾ പങ്കുവച്ചായിരുന്നു അരവിന്ദ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

അരവിന്ദ് കൃഷണന്റെ വാക്കുകൾ:

രാവിലെ മുതല്‍ കിടന്നു കറങ്ങുന്ന ഒരു ഫോര്‍വേഡ് ആണ് മണിക്കുട്ടന്റെ പാസ്‌പോര്‍ട്ട് എന്നും പറഞ്ഞുള്ള പോസ്റ്റ്. ഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം കേട്ടോ.. ഒറിജിനല്‍ ഡേറ്റ് ഓഫ് ബര്‍ത്ത് ഉള്ളത് കൂടെ ചേര്‍ക്കുന്നു.

പിന്നെ പാസ്‌പോര്‍ട്ട് എന്നത് ഒരു ഔദ്യോഗിക ഐഡി കാര്‍ഡ് ആണ്.. അത് എഡിറ്റ് ചെയ്യുന്നത് നിയമപരമായി തെറ്റാണ് എന്നാണ് എന്റെ അറിവ്.. അത് കൊണ്ട് തന്നെ മണിയുടെ കുടുംബം ഇത് നിയമപരമായി നേരിടാന്‍ ഉള്ള തയാറെടുപ്പില്‍ ആണ് എന്ന ആ സന്തോഷ വാര്‍ത്ത സ്വീകരിച്ചാലും.. നന്ദി. നമസ്‌കാരം.

shortlink

Related Articles

Post Your Comments


Back to top button