BollywoodCinemaGeneralLatest NewsMollywoodNEWSSocial Media

മികച്ച പ്രകടനം, ഇനിയും ഇത്തരം റോളുകൾ ചെയ്യണം ; ജോജു ജോർജിനെ അഭിനന്ദിച്ച് നടൻ രാജ്‌കുമാർ റാവു

ജോജു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്

നായാട്ട് സിനിമ കണ്ട് നടൻ ജോജു ജോർജിനെ അഭിനന്ദിച്ച് ബോളിവുഡ് നടൻ രാജ്‌കുമാർ റാവു. നെറ്ഫ്ലിക്സിലൂടെ സിനിമ കണ്ടതിനു ശേഷമാണ് രാജ്‌കുമാർ ജോജുവിന്‌ നേരിട്ട് സന്ദേശമയച്ചത്. ജോജു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. രാജകുമാറിന് നന്ദിയും ജോജു അറിയിച്ചു.

നായാട്ടിലെ ജോജുവിന്റെ മികച്ച പ്രകടനവും ഇഷ്‌ടപ്പെട്ടു. ഇനിയും ഇത്തരം റോളുകൾ പ്രേക്ഷകർക്ക് സമ്മാനിക്കണം എന്നുപറഞ്ഞുകൊണ്ടാണ് രാജ്‌കുമാർ സന്ദേശം അവസാനിപ്പിച്ചത്.

ഭരണകൂടത്തിന് കീഴിൽ ഇരയാക്കപ്പെടുന്ന മൂന്നു പോലീസുകാരുടെ കഥയാണ് ‘നായാട്ട്’. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ,ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മണിയൻ എന്ന മുതിർന്ന പോലീസുകാരന്റെ വേഷമാണ് ജോജു അവതരിപ്പിച്ചത്.

പ്രേക്ഷകർ ഉൾക്കിടിലത്തോടെ ഉൾക്കൊണ്ട ‘ജോസഫ്’ എന്ന സിനിമയ്ക്ക് ശേഷം ഷാഹി കബീർ എന്ന രചയിതാവ് വീണ്ടുമൊരു പോലീസ് കഥയുമായി വന്ന ചിത്രമാണിത്. മാർട്ടിൻ പ്രക്കാട്ടാണ് സംവിധാനം.

https://www.instagram.com/p/CO12fx_pn1W/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button