GeneralLatest NewsMollywoodNEWS

വാട്ട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നു ലഭിച്ച കൊറോണ ടിപ്സുമായി ടിനി ടോം: ട്രോളുകളുമായി സോഷ്യൽ മീഡിയ

ദിവസവും ഒരു മണിക്കൂര്‍ സൂര്യപ്രകാശം ആസ്വദിക്കുക

കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണിയിലാണ് രാജ്യം. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോരുത്തരും സ്വീകരിക്കേണ്ട മുന്‍കരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും ആരോഗ്യ വകുപ്പ് അധികൃതര്‍ പുറത്തുവിടുന്നുണ്ട്. ഇപ്പോഴിതാ കോവിഡിനെ തുരത്തുന്നതിനായി ചില വിചിത്ര മാര്‍ഗങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ ടിനി ടോം. ഈ മാർഗ്ഗ നിർദ്ദേശങ്ങൾ വാട്ട്സപ്പില്‍ പ്രചരിക്കുന്ന ചിലതാണ്. ഫെയ്‌സ്ബുക്കിലാണ് ടിനി ടോം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

read also: നിങ്ങൾ ഈ സമുദായത്തിൽ പെട്ടയാളല്ല,പിന്നെ എന്തിനാണ് ഈ ഷോ ? പെരുന്നാൾ ആശംസകൾ നേർന്ന ശ്രീയയ്ക്ക് നേരെ വിമർശനം

ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് ഉയരുന്നത്. പലരും ഇത് ഫേക്ക് ന്യൂസ് ആണെന്ന് കമന്റ് ചെയ്‌തിട്ടും പോസ്റ്റ് ഡിലീറ്റ് ചെയ്‌തിട്ടില്ല. കൂടാതെ സമൂഹത്തിൽ ശ്രദ്ധനേടിയവർ തന്നെ ഇത്തരത്തിൽ ഉള്ള പോസ്റ്റുകൾ പങ്കുവയ്ക്കുന്ന പ്രവണത ശരിയല്ലെന്നും വിമർശനം ഉയരുന്നുണ്ട്. ടിനി ടോമിന്റെ പോസ്റ്റിനു താഴെ ” ഇമ്മാതിരി ഊളത്തരം കേക്കാതെയിരിക്കുക.. ഈ മെസെജ് 5 പേർക്ക് അയച്ചാൽ ഉദ്ദിഷ്ട കാര്യം നടക്കും 😁എല്ലാ ആഴ്ച്ചയും എയറിൽ കേറാൻ ഇയാൾ വല്ല നേർച്ചയും ചെയ്തിട്ടുണ്ടോ🙄 ICMR ലോകാരോഗ്യ സംഘടനയോ……, Indian Council for Medical Research , ആണ് സാറേ…..” തുടങ്ങിയുള്ള പരിഹാസ കമന്റുകൾ നിറയുകയാണ്

https://www.facebook.com/TinyTomOfficial/posts/320544372774843

shortlink

Related Articles

Post Your Comments


Back to top button