CinemaGeneralKollywoodLatest NewsMovie GossipsNEWSSocial Media

ആടുകളത്തിൽ ധനുഷിന്റെ നായികയായി തപ്സിക്ക് പകരം എത്തേണ്ടിയിരുന്നത് തൃഷ ; ചിത്രങ്ങൾ പുറത്ത്

ആടുകളത്തിന്റെ ചില രംഗങ്ങളില്‍ അഭിനയിച്ചെങ്കിലും തൃഷ സിനിമയില്‍ നിന്ന് പിന്മാറുകയായിരുന്നു

മികച്ച നടനുള്ള ദേശീയ പുരസ്‍കാരം ധനുഷിന് ആദ്യമായി ലഭിച്ച ചിത്രമാണ് ‘ആടുകളം’. ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ആടുകളം ഇന്നും എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന സിനിമയാണ്. എന്നാൽ ചിത്രത്തിൽ നടി തപസിയ്ക്ക് പകരം തൃഷയെയായിരുന്നു ആദ്യം തീരുമാനിച്ചത്. വെട്രിമാരൻ സംവിധാനം ചെയ്‍ത ചിത്രത്തിൽ നിരവധി രംഗങ്ങളിൽ തൃഷ അഭിനയിക്കുകയും ചെയ്തു. ധനുഷും തൃഷയും ഒന്നിച്ചഭിനയിക്കുന്നതിന്റെ ലൊക്കേഷൻ ചിത്രങ്ങള്‍ ഇപോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

‘വിണ്ണൈത്താണ്ടി വരുവായാ’ സിനിമയുടെ ഷൂട്ടിംഗില്‍ പോകേണ്ടതിനാല്‍ തൃഷ ധനുഷ് ചിത്രത്തില്‍ നിന്ന് പിന്മാറി എന്നാണ് പറയപ്പെടുന്നത്. ആടുകളത്തിന്റെ ചില രംഗങ്ങളില്‍ അഭിനയിച്ചെങ്കിലും തൃഷ സിനിമയില്‍ തുടരാതിരിക്കുകയായിരുന്നു.

തപ്‍സിയായിരുന്നു ആടുകളത്തില്‍ ധനുഷിന്റെ നായികയായി അഭിനയിച്ചത്. തപ്‍സിക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്ത ചിത്രവുമായിരുന്നു ആടുകളം.

shortlink

Related Articles

Post Your Comments


Back to top button