GeneralLatest NewsMollywoodNEWSSocial Media

സ്കൂൾകാല ഓർമ്മകളുമായി അഹാന ; ചിത്രങ്ങൾ കാണാം

ഹൻസികയുടെ പ്ലസ് വൺ അഡ്മിഷന് വേണ്ടിയാണ് അഹാന സ്കൂളിലെത്തിയത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ സ്കൂൾ കാലത്തേ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അഹാന. ഇളയ അനുജത്തി ഹൻസികയുടെ പ്ലസ് വൺ അഡ്മിഷന് വേണ്ടിയാണ് അഹാന ഒരിക്കൽക്കൂടി സ്കൂളിലെത്തിയത്.

എൽ.കെ.ജി. മുതൽ പ്ലസ്-ടു വരെ അഹാന പഠിച്ചത് തിരുവനന്തപുരത്തെ ഹോളി ഏഞ്ചൽസ് ഐ.എസ്.സി. സ്കൂളിലാണ്. സ്കൂൾ സന്ദർശനത്തിന്റെ വ്ലോഗും ഒപ്പം പഴയ ഓർമ്മ ചിത്രങ്ങൾ പകർത്തിയ കോണുകളിൽ നിന്നും വീണ്ടുമൊരിക്കൽ കൂടി അഹാന ചിത്രങ്ങൾക്ക് പോസ് ചെയ്‌തു. അന്ന് ഒപ്പം പഠിച്ച ഇന്നും കൂടെയുള്ള ഒരു കൂട്ടുകാരിയും സിനിമാകുടുംബത്തിലെ മകളാണ് . റിയ നജാം, കൊറിയോഗ്രാഫർ സജ്‌ന നജാമിന്റെ മകളാണ്.

ഇന്ന് ആ കൂട്ടുകാരികൾ ഒപ്പമില്ലെങ്കിലും ഓർമ്മകൾക്ക് പത്തരമാറ്റ് തിളക്കമുണ്ട്. യൂട്യൂബിൽ പോസ്റ്റ് ചെയ്ത സ്കൂൾ സന്ദർശന വീഡിയോ കാണാൻ അഹാന ആരാധകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

https://www.instagram.com/p/CO4iaisgIGv/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button