GeneralLatest NewsMollywoodNEWSSocial Media

‘ഞാൻ ഒറ്റയ്ക്കല്ല എന്ന തോന്നലുണ്ടാക്കിയത് നിങ്ങളെല്ലാമാണ്’ ; നന്ദി അറിയിച്ച് അമൃത സുരേഷ്

എല്ലാവർക്കും വളരെയധികം നന്ദി' എന്നാണ് അമൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു ഗായിക അമൃത സുരേഷും മുൻ ഭർത്താവ് ബാലയും. മകളായ അവന്തികയ്ക്ക് കോവിഡ് ആണെന്നും മകളെ കാണാൻ അമൃത തന്നെ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് ബാല രംഗത്തെത്തിയത് വലിയരീതിയിൽ വാർത്തയായിരുന്നു. എന്നാൽ അമൃത തൊട്ടുപിന്നാലെ ഇത് നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതോടെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വർത്തയാകുകയും ചെയ്തു. ഇപ്പോഴിതാ തന്റെ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നവർക്ക് എല്ലാം നന്ദി പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് അമൃത.

‘ഞാൻ ഒറ്റയ്ക്കല്ല എന്ന തോന്നലുണ്ടാക്കിയത് നിങ്ങളെല്ലാമാണ്. നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല. നിങ്ങളയെല്ലാവരേയും ഞാൻ ഒത്തിരി സ്നേഹിക്കുന്നു. എല്ലാവർക്കും വളരെയധികം നന്ദി’ എന്നാണ് അമൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

വിവാദസംഭവങ്ങളുമായി ബന്ധപ്പെട്ട് അമൃത വാർത്തകളിൽ നിറഞ്ഞപ്പോൾ പിന്തുണയുമായി ധാരാളം ആളുകൾ എത്തിയിരുന്നു. തുടർന്നാണ് എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടു അമൃത എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button