GeneralLatest NewsMollywoodNEWSSocial Media

ചിത്രയുടെ മടിയിൽ ഇരിക്കുന്ന കുട്ടിക്കാലത്തെ ചിത്രവുമായി പ്രേഷകരുടെ പ്രിയ താരം

ചിത്ര അമ്മായിയ്ക്ക് ഒപ്പം എന്ന ക്യാപ്ഷനോടെയാണ് ഗൗരി ചിത്രം പങ്കുവച്ചിരിക്കുന്നത്

വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച ബാലതാരമാണ് ഗൗരി കൃഷ്ണൻ. ഇപ്പോഴിതാ, തന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഗൗരി. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ മടിയിലിരിക്കുന്ന ചെറുപ്പത്തിലേ ചിത്രമാണ് ഗൗരി പങ്കുവെച്ചിരിക്കുന്നത്.

ചിത്ര അമ്മായിയ്ക്ക് ഒപ്പം എന്ന ക്യാപ്ഷനോടെയാണ് ഗൗരി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായിരുന്ന പ്രകാശ് കൃഷ്ണയുടെ മകളാണ് ഗൗരി. ഗൗരിയുടെ അച്ഛൻ ഇപ്പോഴില്ല. ഒരു വാഹനാപകടത്തിലാണ് ഗൗരിയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടത്.

ബന്ധുവാര് ശത്രുവാര്, വിശ്വരൂപം, മാനസമൈന തുടങ്ങിയ സിനിമകളിലും ലെനിൻ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തിലും ഗൗരി അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം വഴുതക്കാട് കാർമൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഗൗരി വാനമ്പാടി എന്ന സീരിയലിന് ശേഷം കുടുംബവിളക്ക് എന്ന പരമ്പരയിൽ അഭിനയിച്ചു വരികയാണ് ഗൗരി.

shortlink

Related Articles

Post Your Comments


Back to top button