GeneralLatest NewsMollywoodNEWSSocial Media

എനിക്ക് കിട്ടിയ വിലപ്പെട്ട സമ്മാനം ; കോട്ടയം നസീർ വരച്ച് നൽകിയ ചിത്രവുമായി മനോജ് കെ ജയൻ

മനോജ് കെ ജയന്റെ ദിഗംബരനെ വരച്ച് കോട്ടയം നസീർ

നടൻ, മിമിക്രി കലാകാരൻ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച കോട്ടയം നസീർ നല്ലൊരു ചിത്രകാരനുമാണ്. നൂറുകണക്കിന് ചിത്രങ്ങളാണ് ഈ ലോക്ക്ഡൗൺ കാലത്ത് കോട്ടയം നസീർ വരച്ചു കൂട്ടിയത്. ഇപ്പോഴിതാ നടൻ മനോജ് കെ ജയന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായ ‘അനന്തഭദ്രം’ എന്ന ചിത്രത്തിലെ ദിംഗബരൻ എന്ന കഥാപാത്രത്തിന്റെ ഒരു പെയിന്റിംഗ് ആണ് നസീർ വരച്ചിരിക്കുന്നത്. മനോജ് കെ ജയൻ തന്നെയാണ് ഈ ചിത്രം പങ്കുവെച്ചുകൊണ്ട് നസീറിന് നന്ദി അറിയിച്ചിരിക്കുന്നത്.

“കോട്ടയം നസീർ’ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കയ്യിൽ കിട്ടിയാൽ ആരുടെ ശബ്ദത്തിലെക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരൻ!. അതിലുപരി മികച്ച ഒരു ചിത്രകാരൻ കൂടിയാണ് നസീർ. ഒരുതരത്തിൽ പറഞാൽ ക്യാൻവാസിൽ തെളിയുന്ന അനുകരണമാണല്ലോ ചിത്രകല. ദിഗംബരന്റെ മനോഹരമായ ഈ ഓയിൽ പെയിന്റിംഗ് എന്റെ മനസ്സിലാണ് നസീർ വരച്ചിരിക്കുന്നത്. ഒരിക്കലും മായില്ല, നന്ദി… സുഹൃത്തേ… ഒരു കോട്ടയംകാരൻ മറ്റൊരു കോട്ടയംകാരന് നൽകിയ വലിയൊരു അംഗീകാരമായും ഞാൻ കാണുന്നു. വർഷങ്ങളായി നസീറുമായി സുഹൃത്തെന്ന നിലയിലും കലാകാരനെന്ന നിലയിലും നാട്ടുകാരൻ എന്ന നിലയിലും വലിയ അടുപ്പമുണ്ട്. ഇത് നസീർ എനിക്ക് തന്ന വിലപ്പെട്ട സമ്മാനമാണ്, കോട്ടയം നസീർ എന്ന ചിത്രകാരന്റെ മുഴുവൻ പ്രതിഭയും ഇതിൽ കാണാൻ കഴിയുന്നു, അഭിനന്ദനങ്ങൾ.” മനോജ് കെ ജയൻ കുറിക്കുന്നു.

https://www.instagram.com/p/CO2jPAEppDy/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button