BollywoodGeneralLatest NewsNEWSSocial Media

മരിച്ചെന്ന വ്യാജവാർത്ത ; പ്രതികരണവുമായി നടൻ പരേഷ് റാവൽ

നർമ്മത്തിൽ പൊതിഞ്ഞ മറുപടിയാണ് പരേഷ് ട്വിറ്റർ വഴി നൽകിയത്

താൻ കൊവിഡ് ബാധിച്ച് മരിച്ചു എന്ന വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് നടൻ പരേഷ് റാവൽ. ഇന്ന് രാവിലെ ഏഴുമണിക്ക് പരേഷ് മരിച്ചു എന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ സംഭവത്തോട് നർമ്മത്തിൽ പൊതിഞ്ഞ മറുപടിയാണ് പരേഷ് ട്വിറ്റർ വഴി നൽകിയത്.

“തെറ്റിദ്ധാരണയുണ്ടായതിൽ ക്ഷമിക്കൂ. ഞാൻ ഏഴുമണി കഴിഞ്ഞും ഉറങ്ങിപ്പോയി,” ഇതായിരുന്നു പരേഷിന്റെ ട്വീറ്റ്.

മാർച്ച് മാസം അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു. താൻ കോവിഡ് പോസിറ്റീവ് ആയെന്നും സമ്പർക്കത്തിലേർപ്പെട്ടവർ ടെസ്റ്റ് ചെയ്യണമെന്നും പറഞ്ഞ് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

നിരവധി താരങ്ങളുടെ മരണ വാർത്തയാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. അടുത്തിടയിൽ മുകേഷ് ഖന്ന, ലക്കി അലി, കിരൺ ഖേർ, തബസ്സും തുടങ്ങിയ സെലിബ്രിറ്റികളുടെ വ്യാജ മരണവാർത്ത പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button