GeneralLatest NewsNEWSSocial MediaSongsVideos

പാട്ടും ഡാൻസും അഭിനയവുമായി റിമി ; വൈറലായി വീഡിയോ

ഗായിക, അഭിനേത്രി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ഒരു യൂട്യൂബ് ചാനലും റിമി തുടങ്ങിയിരുന്നു. ഇപ്പോഴിതാ, തന്റെ യൂട്യൂബ് ചാനലിലൂടെ വീണ്ടുമൊരു മ്യൂസിക് വീഡിയോയും ആയി എത്തിയിരിക്കുകയാണ് റിമി.

‘സുജൂദല്ലേ’ എന്ന ഹിറ്റ് ആൽബത്തിനു ശേഷം ‘അമ്മാന കൊമ്പത്തെ’ എന്നു തുടങ്ങുന്ന പാട്ടാണ് റിമി ആലപിച്ചിരിക്കുന്നത്. റോണി റാഫേൽ ആണ് ഈ ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

പാട്ടു പാടുക മാത്രമല്ല, ഒരു പറ്റം നർത്തകിമാർക്കൊപ്പം മനോഹരമായി തന്നെ ചുവടുവെയ്ക്കുന്നുമുണ്ട് റിമി. അതിമനോഹരമായ ലൊക്കേഷനാണ് പാട്ടിന്റെ മറ്റൊരു ഹൈലൈറ്റ്.

പാട്ടും ഡാൻസും ഒക്കെ ഇങ്ങനെ ഒന്നിച്ചുകൊണ്ടുപോവാൻ തുടങ്ങിയാൽ മറ്റു നായികമാർക്ക് നിങ്ങളൊരു ഭീഷണിയാവുമല്ലോ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.“ നിമിഷ നേരംകൊണ്ടാണ് വീഡിയോ വൈറലായി മാറിയത്.

shortlink

Related Articles

Post Your Comments


Back to top button