GeneralLatest NewsMollywoodNEWSTV Shows

അണിയറപ്രവർത്തകർക്ക് കോവിഡ് ; ബിഗ് ബോസ് മലയാളം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

17 ഓളം പേർക്ക് കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ ഷോയാണ് ബിഗ്‌ബോസ് സീസൺ 3 . ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ 91 ദിവസം പിന്നിട്ടിരിക്കുകയാണ്. 18 പേർ ഉണ്ടായിരുന്ന ഷോയിൽ ഇപ്പോൾ 9 പേരാണ് ഉള്ളത്. നിലവിൽ ചെന്നൈയിൽ ലോക്ക്ഡൗൺ ആയതുകൊണ്ട് 100 ദിവസം എന്നുള്ള ഷോ രണ്ട് ആഴ്ചയിലേയ്ക്ക് കൂടി നീട്ടിയിരിക്കുകയാണ്. എന്നാൽ ഷോ അവസാനിപ്പിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ചെന്നൈ ഇവിപി ഷൂട്ടിംഗ് സൈറ്റിൽ നടക്കുന്ന മലയാള ബിഗ് ബോസ് ഷോയിൽ നിരവധി അണിയറപ്രവർത്തകർക്ക് കൊവിഡ് പോസിറ്റിവ് ആതിനെ തുടർന്നാണ് ഷോ നിർത്തുന്നതെന്നാണ് റിപ്പോർട്ട്. തമിഴ് മാധ്യമങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. 17 ഓളം പേർക്ക് കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടും ഷൂട്ടിങ്ങ് തുടരുന്നതിനെ തമിഴ് മാധ്യമങ്ങൾ വിമർശിക്കുന്നുമുണ്ട്. ഷൂട്ടിങ് സൈറ്റുകളിൽ നിന്നാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും തമിഴ് മാധ്യമങ്ങൾ പറയുന്നുണ്ട്. അതേസമയം മത്സരാർഥികൾക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.

എന്നാൽ അവതാരകനായ മോഹൻലാലോ ബിഗ് ബോസ് ഷോയുടെ അണിയറപ്രവർത്തകരോ ഷോ നിർത്തുന്നതിന കുറിച്ച് പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button