CinemaGeneralLatest NewsMollywoodNEWS

ഞാൻ പോലീസുകാരനായാൽ ശരിയാകുമോ എന്നായിരുന്നു പലരുടെയും ധാരണ ; കുഞ്ചാക്കോ ബോബൻ

ഈ വേഷം ചെയ്യാൻ ചാക്കോച്ചന് കഴിയുമോ എന്നാണ് മാർട്ടിൻ ചോദിച്ചത്

ഒടിടി പ്ലാറ്റ് ഫോമില്‍ എത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ സംസാരിക്കുന്നത് നായാട്ട് എന്ന ചിത്രത്തെ കുറിച്ച് മാത്രമാണ്. കുഞ്ചാക്കോ ബോബനെയും ജോജു ജോര്‍ജ്ജിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. ജോസഫ് എന്ന ചിത്രത്തിന് ശേഷം ഷാഹി കബീര്‍ തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലെ കുഞ്ചാക്കോ ബോബന്റെ പ്രകടനവും ഏറെ മികച്ചതായിരുന്നു. ഇപ്പോഴിതാ നായാട്ട് സിനിമ തന്നിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചാക്കോച്ചൻ ഇക്കാര്യം തുറന്നു പറഞ്ഞത്.

‘സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് നായാട്ട് ചെയ്യാൻ ഒരുങ്ങുന്നു എന്നറിഞ്ഞ് അദ്ദേഹത്തോട് ഞാൻ ഭാഗമാകാനുള്ള ആഗ്രഹമറിയിച്ചിരുന്നു. എന്നാൽ ഈ വേഷം ചെയ്യാൻ ചാക്കോച്ചന് കഴിയുമോ എന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. ഞാൻ മാറാമെന്നും മാറ്റിപ്പിടിക്കാമെന്നുമൊക്കെ അദ്ദേഹത്തിന് ഞാൻ ഉറപ്പും നൽകി. മാർട്ടിൻ കൂടി ഈ മാറ്റത്തിന് പിന്നിലുണ്ടെന്ന്’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

‘ചാക്കോച്ചൻ പോലീസായാൽ ശരിയാകുമോ എന്നൊക്കെയായിരുന്നു ചിലരുടെ ധാരണയെന്ന് തോന്നുന്നു. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ പോയി നേരിട്ട് കണ്ട് മനസ്സിലാക്കിയാണ് ഓരോ കാര്യങ്ങളും പോലീസുകാരുടെ മാനറിസങ്ങൾ പഠിച്ചത്. സിനിമയിൽ ചാക്കോച്ചനല്ല, മറ്റൊരാളാണ് എന്ന് പലരും പറയുന്നതിന് പിന്നിൽ അത്തരത്തിലുള്ള ചില തയ്യാറെടുപ്പുകളുണ്ട് കുഞ്ചാക്കോ ബോബൻ’ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button