GeneralLatest NewsNEWSTV Shows

ഓടിനടന്ന് ഞങ്ങളെ ചൊറിയരുത്, ഈ ക്ഷമ എപ്പോളും കാണിച്ചെന്ന് വരില്ല, കായികമായി നേരിടും; ഫിറോസിന് പിന്തുണയുമായി ആരാധകര്‍

പുള്ളിയുടെ വ്യക്തിജീവിതത്തിലേക്ക് ആരും കടന്ന് ആക്രമിക്കരുത്

മലയാളം ബിഗ് ബോസ് സീസണ്‍ 3 ലെ മികച്ച മത്സരാര്‍ഥിയാണ് കിടിലന്‍ ഫിറോസ്. താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുമ്പോൾ അത് ഫിറോസിന്റെ കുടുംബത്തിനെതിരെയും ആക്രമിക്കുന്ന രീതിയിലാണ്. വിമര്‍ശനങ്ങള്‍ അതിര് കടക്കരുതെന്നതിനെതിരെ ആരാധകർ രംഗത്ത്.

ഫിറോസിന്റെ മത്സരത്തെ നിങ്ങള്‍ വിമര്‍ശിച്ചോളൂ. കളിയാക്കിക്കോളൂ. ട്രോളുകള്‍ ചെയ്യൂ .. അതിനെ എല്ലാം സ്വാഗതം ചെയ്യുന്നു. പക്ഷെ പുറത്ത് നടക്കുന്ന കാര്യങ്ങള്‍ ഗ്രൂപ്പില്‍ ചര്‍ച്ചയ്ക്ക് കൊണ്ട് വരരുതെന്നാണ് പറയുന്നത്. കൂടാതെ പുള്ളിയുടെ വ്യക്തിജീവിതത്തിലേക്ക് ആരും കടന്ന് ആക്രമിക്കരുതെന്നും പറയുന്നുണ്ട്. ബിഗ് ബോസിന്റ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

read also: സംവിധായകൻ അരുൺരാജ കാമരാജിന്റെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു

ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഇന്നലെ ഒരു മത്സരാര്‍ഥിയുടെ കുടുംബാഗം ഒരു pre-planned വീഡിയോയുമായി വന്ന ശേഷം കിടിലം ഫിറോസ്നെ പറ്റി പലരും പല സ്ഥലങ്ങളിലും പലതും പറയുന്നത് കണ്ടിട്ടും ഒരുവാക്ക് പോലും മിണ്ടാതിരിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബത്തെയും വ്യക്തി ജീവിതത്തെയും ഓര്‍ത്തിട്ട് മാത്രമാണ്. അല്ലാതെ ഇതിനൊക്കെ മറുപടി തരാന്‍ അറിയാഞ്ഞിട്ടല്ല. അദ്ദേഹത്തിന്റെ Game നെ നിങ്ങള്‍ വിമര്‍ശിച്ചോളൂ. കളിയാക്കിക്കോളൂ. ട്രോളുകള്‍ ചെയ്യൂ . അതിനെ എല്ലാം സ്വാഗതം ചെയ്യുന്നു. പക്ഷെ പുറത്ത് നടക്കുന്ന കാര്യങ്ങള്‍ എന്തിനാണ് ഈ ഗ്രൂപ്പില്‍ ചര്‍ച്ചയ്ക്ക് കൊണ്ട് വരുന്നത്. നമുക്ക് ചര്‍ച്ച ചെയ്യാന്‍ ഗെയിമിലെ വിഷയങ്ങള്‍ ഇല്ലേ. ആ കുടുംബങ്ങള്‍ക്ക് പരാതി ഉണ്ടേല്‍ അവര്‍ തമ്മില്‍ ആ പ്രശ്നം പരിഹരിക്കും. പുള്ളിയുടെ വ്യക്തിജീവിതത്തിലേക്ക് ആരും കടന്ന് ആക്രമിക്കരുത്.. ഇനിയും അദ്ദേഹത്തെ പറ്റി മോശമായ പോസ്റ്റുമായി വരുന്നവര്‍ ആരായാലും കായികമായി തന്നെ നേരിടും.

ഗെയിം കളിച്ച്‌ വിന്നര്‌ ആവുക. അല്ലാതെ ഇതുപോലുള്ള തൊട്ടി വേലകളുമായി ഈ വഴിക്ക് വരരുത്. അഡ്മിനോട് : പുറത്ത് നടക്കുന്ന കാര്യങ്ങളുമായി വരുന്ന ഊള പോസ്റ്റുകള്‍ക്ക് അപ്രൂവ് കൊടുക്കരുത്. കളിയുമായി ബന്ധമുള്ളത് മാത്രം പോരെ ഇവിടെ. പ്രമുഖ ആര്‍മിയോട് : വെറുതെ എഫ്ബി യിലും ഇന്‍സ്റ്റാഗ്രാമിലുംയൂട്യൂബിലും ഓടിനടന്ന് ഞങ്ങളെ ചൊറിയരുത്. ഞങ്ങള്‍ ഈ ക്ഷമ എപ്പോളും കാണിച്ചെന്ന് വരില്ല-

shortlink

Related Articles

Post Your Comments


Back to top button