GeneralLatest NewsMollywoodNEWSSocial Media

ചങ്ക്‌സ് പോലുള്ള സിനിമകളിൽ ഇനി അഭിനയിക്കരുത് എന്ന് ട്രോൾ ;അതിനുശേഷമാണ് ബാലുവിന് പ്രതിഫലം കൂടിയതെന്ന് ഒമർ

ചങ്ക്സ് ഒരു പരാജയ ചിത്രമല്ലെന്ന് ഒമർ

ചങ്ക്‌സ് സിനിമയെ വിമര്‍ശിച്ചവർക്ക് മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു. നടന്‍ ബാലു വര്‍ഗീസിനെ വെച്ച് ഇറക്കിയ ട്രോളിനാണ് ഒമറിന്റെ മറുപടി. ബാലുവിനെ നായകനാക്കി ഒമർ സംവിധാനം ചെയ്ത ചങ്ക്‌സ്, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളെ താരതമ്യം ചെയ്തായിരുന്നു വിമർശനം. ചങ്ക്‌സ് പോലുള്ള പടങ്ങളില്‍ അഭിനയിച്ച് വിലകളയാതെ നല്ല കഥാപാത്രം നോക്കി ചെയ്താല്‍ ഭാവിയില്‍ മലയാള സിനിമയില്‍ നല്ല സ്ഥാനം നേടാന്‍ കഴിവുള്ള നടനാണ് ബാലു വര്‍ഗീസ് എന്നതായിരുന്നു പരാമര്‍ശം.

എന്നാൽ വിമർശനത്തിന് ശക്തമായ ഭാഷയിൽ ഒമർ മറുപടി നൽകുകയും ചെയ്തു. ചങ്ക്സ് ഒരു പരാജയ ചിത്രമല്ലെന്നും ഈ സിനിമയിലൂടെ നിര്‍മാതാവ് നേരത്തേ ചെയ്ത സിനിമയുടെ നഷ്ടം തിരിച്ചു പിടിച്ചുവെന്നും ഒമർ ലുലു പറയുന്നു. കൂടാതെ ചങ്ക്‌സിന് ശേഷം ബാലുവിന്റെ പ്രതിഫലം ഇരട്ടിയായെന്നും ഒമര്‍ ലുലു പറഞ്ഞു.

ഒമര്‍ ലുലുവിന്റെ വാക്കുകൾ:

‘ഒരു ഇന്‍ഡസ്ട്രിയില്‍ എല്ലാ തരം സിനിമകളും വേണം. ഫെയ്‌സ്ബുക്കില്‍ നല്ല അഭിപ്രായം നേടുന്ന എത്രയോ സിനിമകള്‍ തിയറ്ററില്‍ പരാജയപ്പെടുന്നു. ചങ്ക്‌സ് സിനിമ ഗംഭീര സിനിമ ഒന്നുമല്ല, പക്ഷേ നിർമാതാവിന് ലാഭമായിരുന്നു. നിങ്ങളുടെ ഇഷ്ടമായിരിക്കില്ല മറ്റൊരാളുടെ, സിനിമാ വ്യവസായം നില നില്‍ക്കണമെങ്കില്‍ കലക്‌ഷന്‍ വേണം എന്നാലേ ബാലന്‍സ് ചെയ്ത് പോവൂ.’

‘റോള്‍ മോഡല്‍സ് എന്ന സിനിമ ചെയ്ത് വന്ന നഷ്ടം വൈശാഖ സിനിമാസിന് ചങ്ക്‌സ് സിനിമയിലൂടെയാണ് തിരിച്ചുപിടിച്ചത്, ചങ്ക്‌സ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ബാലുവിന് 5 ലക്ഷമായിരുന്നു പ്രതിഫലം ചങ്ക്‌സിന് ശേഷം അത് 10 ലക്ഷം രൂപക്ക് മുകളിലായി.’

2017 ലാണ് ചങ്ക്‌സ് തിയേറ്ററുകളിലേക്കെത്തുന്നത്. ബാലു വര്‍ഗീസിന് പുറമേ ഹണി റോസായിരുന്നു ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ലാല്‍, സിദ്ദീഖ്, മെറീന മൈക്കിള്‍, ധര്‍മജന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button