GalleryGeneralLatest NewsMollywoodNEWSSocial Media

മാസ്ക് പോലും ധരിക്കാതെ എയർപ്പോർട്ടിൽ വരദ ; വൈറലായി ചിത്രം

നിരവധിപേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് വരദ. സീരിയൽ നടൻ ജിഷിനാണ് വരദയുടെ ഭർത്താവ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ വരദ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് വൈറലാകുന്നത്.

‘ഓക്കെ… റ്റാറ്റാ.. ബൈ ബൈ…. ‘ എന്നൊരു കുറിപ്പിനൊപ്പം ഒരു ചിത്രവും പങ്കുവച്ചു. കുറിപ്പ് മുഴുവൻ വായിച്ചില്ലെങ്കിൽ ഈ ലോക്ക്ഡൗൺ കാലത്ത് മാസ്ക് പോലും വയ്ക്കാതെ എങ്ങോട്ടാണെന്ന് ആരാധകർക്ക് ആദ്യം തോന്നിയേക്കാം. എന്നാൽ പിന്നാലെ ബാക്കി കുറിപ്പുകൂടി വായിച്ചാൽ കാര്യം മനസിലാകും. ‘ഞാൻ ഇപ്പോ എവിടേം പോകുന്നതല്ല… പഴയൊരു ചിത്രം പോസ്റ്റ് ചെയ്താണ് കേട്ടോ..’ എന്നായിരുന്നു വരദ കുറിച്ചത്.

View this post on Instagram

A post shared by Varada (@varada_emi)

നിരവധിപേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. ആഗ്രഹം പറഞ്ഞതാണല്ലേയെന്ന് ചിലർ ചോദിക്കുമ്പോൾ… ഉടായിപ്പുമായി ഇറങ്ങിയതാണല്ലേ എന്ന് മറ്റു ചിലരുടെ കമന്റ്. ഇത്തരത്തിൽ രസകരമായ കുറിപ്പും ചിത്രവുമായി ജിഷിനും എത്താറുണ്ട്. ജിഷിന് പഠിക്കുകയാണോ എന്നായിരുന്നു വരദയോട് ചിലരുടെ ചോദ്യം.

shortlink

Related Articles

Post Your Comments


Back to top button