GeneralLatest NewsMollywoodNEWS

കള്ള് കുടിച്ചും, സിഗരറ്റു വലിച്ചും മുഖ പേശികള്‍ വലിഞ്ഞുമുറുകി രഞ്ജിനി ഹരിദാസിനെ പോലെയെന്നു ആരാധകൻ; മറുപടിയുമായി അമൃത

മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ല

സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ  ഗായികയാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയകളിൽ   സജീവമായ അമൃത  ഒരു കമന്റിന്   നല്‍കിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കഴിഞ്ഞദിവസം  സോഷ്യല്‍ മീഡിയയില്‍ അമൃത  പങ്കുവെച്ച ഒരു കമന്റിന് താഴെ മോശമായ രീതിയില്‍ ഒരാള്‍ കമന്റ് ചെയ്യുകയായിരുന്നു. ഇതിന് അമൃത തന്നെ മറുപടിയും നല്‍കുകയായിരുന്നു.

‘അമൃതയുടെ നല്ല മുഖം കള്ള് കുടിച്ചും, സിഗരറ്റു വലിച്ചും മുഖ പേശികള്‍ വലിഞ്ഞുമുറുകി രഞ്ജിനി ഹരിദാസിന്റെ ജീവിത ശൈലി ഓര്‍മ്മിപ്പിയ്ക്കും വിധം. പ്രശംസിയ്ക്കാത്ത കമന്റുകള്‍ വെറുപ്പിന്റെയല്ല, സ്‌നേഹത്തിന്റെയാണ്. പാട്ട് സൂപ്പര്‍.’ എന്നാണ് ഒരാള്‍ അമൃതയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തത്. ഇതിനു താരത്തിന്റെ മറുപടിയിങ്ങനെ..  ”താന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ല, മുഖത്ത് കാണുന്നത് കോവിഡാനന്തര ക്ഷീണമാണെന്നും”  അമൃത പറഞ്ഞു.   അമൃതയെ പിന്തുണച്ച്‌ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

read also: ആഡംബര വാഹനം കിയയുടെ സെൽറ്റോസ് സ്വന്തമാക്കി നടി സാനിയ ഇയ്യപ്പൻ

 കോവിഡ് ഭേദമായതിനെ തുടർന്ന്  രണ്ടുദിവസം മുന്‍പാണ് അമൃത വീട്ടിലേക്ക് തിരിച്ചെത്തിയത്. വീട്ടിലെത്തിയ ശേഷം അമൃത തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button