GeneralLatest NewsMollywoodNEWSSocial Media

നമ്മളെ കൊണ്ട് പറ്റുന്നത് പോലെ സഹായിക്കാം ; സന്ദേശവുമായി ഭൂമിക

കോവിഡ് മൂലം ബുദ്ധിമുട്ടിൽ കഴിയുന്നവരെ സഹായിക്കണമെന്ന സന്ദേശവുമായി നടി ഭൂമിക ചൗള. ട്വിറ്ററിലൂടെയാണ് ഈ ഒരു സാഹചര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം എന്ന സന്ദേശവുമായി എത്തിയത്.

‘എല്ലാ എപ്പോഴും പണത്തെ കുറിച്ച് മാത്രമുള്ളതല്ല. ഈ ഒരു സമയം നമ്മളെല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. മറ്റൊരാളെ സഹായിക്കാന്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്നാല്‍ അത് ചെയ്യണം. മറ്റൊരാള്‍ക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാന്‍ തനിയ്ക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന് എല്ലാവരും സ്വയം ചിന്തിച്ചു നോക്കുക.ചില ബ്രാന്റുകളെയും ചെറിയ ബിസിനസ്സുകാരെയും സഹായിക്കാന്‍ ശ്രമിയ്ക്കാം. പക്ഷെ എല്ലാം പണത്തിന് വേണ്ടിയല്ല. അവര്‍ക്ക് വേണ്ടി പ്രമോഷന്‍ നല്‍കുന്നത് ഫ്രീയായിട്ട് ആയിക്കോട്ടെ. പ്രമോട്ട് ചെയ്തുകൊണ്ട് പ്രോത്സാഹിപ്പിക്കുമ്പോള്‍, ആ പ്രമോട്ട് ചെയ്യുന്ന കാര്യത്തില്‍ അയാള്‍ക്ക് വിശ്വാസം ഉണ്ടായിരിയ്ക്കണം. ഇത് ഈ സമയത്ത് നല്‍കാന്‍ കഴിയുന്ന സ്‌നേഹത്തെയും പരിഗണനെയെയും കുറിച്ചാണ്. എല്ലാവരും സുക്ഷിതരായി ഇരിക്കുക. അനുഗ്രഹീതരായിയ്ക്കട്ടെ ‘ എന്നാണ് ഭൂമിക കുറിച്ചിരിക്കുന്നത്.

നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങിയ നടിയാണ് ഭൂമിക. ഭ്രമരം എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെ നായികയായി മലയാളത്തിലും താരം അരങ്ങേറ്റം നടത്തിയിരുന്നു.

ഗോപി ചന്ദും തമന്ന ഭട്ടിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സേട്ടി മര്‍ എന്ന ചിത്രത്തിലാണ് ഭൂമിക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ബാലകൃഷ്ണയുടെ അഖന്ദ എന്ന ചിത്രത്തിലും ഭൂമിക അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button